അലക്ഷ്യ ഡ്രൈവിങ് മൂലം റോഡപകടങ്ങൾ വ്യാപകം ; ലൈസൻസ് റദ്ദാക്കൽ കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അലക്ഷ്യ ഡ്രൈവിങ് മൂലം റോഡപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സസ്പെൻഡ് ചെയ്യുന്ന ലൈസൻസുകൾ തിരികെ നൽകുന്നതിനുള്ള മാനദണ്ഡം കടുപ്പിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്.
നിലവിൽ സസ്പെൻഷൻ കാലപരിധി തികച്ചാൽ ലൈസൻസ് തിരികെ കിട്ടുമായിരുന്നു. ഇനി മോട്ടോർ വാഹന വകുപ്പിന്‍റെ എടപ്പാളിലെ ഇന്‍റസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) അഞ്ചുദിവസ പരിശീലനത്തിന് ഹാജരാകണം. 5000 രൂപയാണ് പരിശീലന ഫീസ്. സമയപരിധി തികച്ചാലും ഐ.ഡി.ടി.ആറിൽനിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ ആർ.ടി.ഒയോ ജോയന്‍റ് ആർ.ടി.ഒയോ ലൈസൻസ് പുനഃസ്ഥാപിക്കൂ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരത്തിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് വാഹനം പാഞ്ഞുകയറിയതും പാലക്കാട് ദുരന്തവുമവടക്കം മനഃസാക്ഷിയെ മരവിപ്പിക്കുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാനൊരുങ്ങുന്നത്.
Third Eye News Live
0