കാട്ടാന മറിച്ചിട്ട പന ദേഹത്ത് വീണ് എഞ്ചിനീയറിങ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ
കോതമംഗലം : നീണ്ടപ്പാറയില്‍ കാട്ടാന കുത്തിമറിച്ച പന ദേഹത്ത് വീണ് ബൈക്ക് യാത്രക്കാരി മരിച്ചു. കോതമംഗലത്തെ എഞ്ചിനിയറിങ് കോളേജ് വിദ്യാർഥിനി ആൻമേരി(21) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന അല്‍ത്താഫിന് പരിക്കേറ്റു. നീണ്ടപ്പാറ ചെമ്ബൻകുഴിയില്‍ വച്ചായിരുന്നു സംഭവം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് കാട്ടാന കുത്തിമറിച്ചിട്ട പന വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ് ആൻമേരി. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റും. പരിക്കേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0