കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (13/12/2024) നക്ഷത്രഫലം അറിയാം
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു.
ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു.
മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, ഉപയോഗസാധന നഷ്ടം, യാത്രാതടസ്സം, അലച്ചിൽ, ധനതടസ്സം ഇവ കാണുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം, ശത്രുക്ഷയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, ധനതടസ്സം, യാത്രാപരാജയം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, അഭിമാനം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം ഇവ കാണുന്നു.
കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം ഇവ കാണുന്നു.
വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സന്തോഷം, അഭിമാനം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ബിസിനസിൽ ലാഭം വർധിക്കാം.
ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ഇച്ഛാഭംഗം, പ്രവർത്തനമാന്ദ്യം, മനഃപ്രയാസം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ശത്രുക്ഷയം, മത്സരവിജയം, നിയമവിജയം, ഉപയോഗസാധനലാഭം, സൽക്കാരയോഗം ഇവ കാണുന്നു.
മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, കലഹം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. പകൽ മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യപരാജയം, മനഃപ്രയാസം, അലച്ചില്, ചെലവ്, നഷ്ടം ഇവ കാണുന്നു. പകല് മൂന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു.