കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു ; ബസിൽ യാത്ര ചെയ്തിരുന്ന ഇരുപത് യാത്രക്കാരുടെ തലയ്ക്കും പല്ലുകൾക്കും പരിക്ക് ; വണ്ടിയുടെ മുൻവശം തകർന്നു
സ്വന്തം ലേഖകൻ
കായംകുളം: കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
കരുനാഗപള്ളി, വവ്വാക്കാവ്, മണപ്പള്ളി സ്വദേശികളായ രേഷ്മ (18), അദ്വൈത് (19), യാമിനി (29), സുരഭി (23), ആഷീന (18), സോമരാജൻ (69), ലീല (60), രമ്യ (36), അഖില (29), ഗംഗ (28), അഖില (26), ബിന്ദു (47), അശ്വതി (18), ധന്യ (41), കായംകുളം സ്വദേശി യോഹന്നാൻ (65) എന്നിവർക്കാണ് പരിക്കേറ്റത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കായംകുളത്തെക്ക് വന്ന കെഎസ്ആർടിഎസ് ഓർഡിനറി ബസ് ദേശീയപാതയിൽ കൃഷ്ണപുരം ടെക്സ്മോ ജങ്ഷനിൽ വെച്ച് നാഷണൽ ഹൈവേയുടെ പണിയുമായി ബന്ധപ്പെട്ടു വെച്ചിരുന്ന ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ താഴെ വീണ് സിറ്റീലും കമ്പിയിലും തട്ടി തലക്ക് പരിക്ക് പറ്റുകയും, ചിലരുടെ പല്ലുകൾ ഒടിയുകയും ചെയ്തു. വണ്ടിയുടെ മുൻവശം തകർന്നിട്ടുമുണ്ട്.