പുതുചരിത്രം! ഡിംഗ് ലിറിനെ വീഴ്ത്തി ; ലോക ചെസ് ചാമ്പ്യനായ് ഇന്ത്യയുടെ ഡി ഗുഗേഷ്
സിങ്കപ്പുർ: ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്ബ്യൻഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തില്‍ മുൻ ചാമ്ബ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.
സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
ലോക ചെസ് ചാമ്ബ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്. ഇതോടെ ലോക ചെസ് ചാമ്ബ്യനാകുന്ന പ്രായം കുറഞ്ഞ താരവും ഗുകേഷായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കി.
എന്നാല്‍ 12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ലിറൻ പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റില്‍ ഗുഗേഷിനൊപ്പമെത്തിയത് (6-6). വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.5-6.5). അവസാന ഗെയിമായ 14-ല്‍ കറുത്ത കരുക്കളായിരുന്നിട്ടും ഗുകേഷ് ചരിത്ര വിജയം സ്വന്തമാക്കി.