video
play-sharp-fill
നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതോ? കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ പോസ്റ്റുമോർട്ടം നടത്തി: ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ മഞ്ജുഷ

നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതോ? കുടുംബത്തിന്റെ ആവശ്യം പരിഗണിക്കാതെ പോസ്റ്റുമോർട്ടം നടത്തി: ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഭാര്യ മഞ്ജുഷ

 

എറണാകുളം: നവീൻ ബാബുവിൻ്റെ മരണത്തിൽ ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കുടുംബം. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ കണ്ട രക്തക്കറയെ കുറിച്ച് കാര്യമായ അന്വേഷണം ഉണ്ടായില്ലന്ന് ഭാര്യ മഞ്ജുഷ കോടതിയെ അറിയിച്ചു.

 

മാത്രമല്ല, പോസ്റ്റുമോർട്ടം നടന്നിട്ടില്ലെന്നും കനം കുറഞ്ഞ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് നവീൻ ബാബുവിനെ കണ്ടെത്തിയത്. 55 കിലോഗ്രാം ഭാരമുള്ള നവീൻ ബാബു ഇത്രയും ചെറിയ കയറിൽ തൂങ്ങി മരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ല. കൊലപാതകം നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇതെന്നും ഹർജിക്കാരി പറഞ്ഞു.

 

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കഴുത്തിൽ പാട് ഉണ്ടായിരുന്നുവെന്നും അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യങ്ങളില്ല. ഡോക്ടർമാർ മനപ്പൂർവ്വം വിട്ടുകളഞ്ഞതാണോയെന്ന സംശയമുണ്ടെന്നും കുടുംബം വാദിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്നതിന് തങ്ങൾക്ക് എതിർപ്പുണ്ടെന്ന് പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് പരിഗണിക്കാതെയാണ് പോസ്റ്റുമോർട്ടം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട് വിവരാവരകാശ അപേക്ഷകളിലൊന്നും മറുപടി നൽകുന്നില്ലെന്നും കുടുംബം കോടതിയെ അറിയിച്ചു.