video
play-sharp-fill
സ്കൂൾ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ തൂപ്പുകാരൻ  അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം; സർക്കാർ സ്കൂൾ തൂപ്പുകാരൻ അറസ്റ്റിൽ

തൃശൂര്‍ : പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെ (59) അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

സർക്കാർ സ്കൂളിലെ പാർട്ട് ടൈം സ്വീപ്പറാണ് പ്രതി. നാലോളം പെൺകുട്ടികൾക്ക് നേരെയാണ് പ്രതി അതിക്രമം നടത്തിയത്.

വിദ്യാർത്ഥിനികൾ രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് അധ്യാപകർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ഐ കെ. അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.