video
play-sharp-fill
മനുഷ്യജീവനും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി;  നിയമത്തെ വെല്ലുവിളിച്ച് രാത്രിയുടെ മറവിൽ പാമ്പാടി കാളച്ചന്തയിൽ നാഷണൽ ഹൈവേ  കൈയ്യേറി  കോൺക്രീറ്റ് ചെയ്ത് സൂപ്പർ മാർക്കറ്റ് ഉടമ

മനുഷ്യജീവനും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണി; നിയമത്തെ വെല്ലുവിളിച്ച് രാത്രിയുടെ മറവിൽ പാമ്പാടി കാളച്ചന്തയിൽ നാഷണൽ ഹൈവേ കൈയ്യേറി കോൺക്രീറ്റ് ചെയ്ത് സൂപ്പർ മാർക്കറ്റ് ഉടമ

കോട്ടയം : പാമ്പാടി കാളച്ചന്തയിൽ ഇരുട്ടിൻ്റെ മറവിൽ ഹൈവേ കൈയ്യേറി റോഡ് കോൺക്രീറ്റ് ചെയ്ത് സൂപ്പർ മാർക്കറ്റ് ഉടമ. കോൺക്രീറ്റ് ചെയ്തതിനുശേഷം ഇതിന് സമീപത്തായി മനുഷ്യജീവനും, വാഹനങ്ങൾക്കും ഭീഷണിയാവും വിധത്തിൽ കല്ലുകൾ നിരത്തിവച്ചിരിക്കുകയാണ്.

നിയമത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് കാളച്ചന്തയിൽ പുതിയതായി തുടങ്ങാൻ ഇരിക്കുന്ന സെൻ്റെർ പോയിൻ്റ് എന്ന സൂപ്പർ മാർക്ക് ഉടമയാണ് കാളച്ചന്ത വളവിലെ നടപ്പാത കൈയ്യേറി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.

പാവപ്പെട്ട നാട്ടുകാർ വഴിയരികിൽ ഒരു വാഴ നട്ടാൽ നിയമത്തിൻ്റെ നൂലാമാലകളുമായി എത്തുന്ന നിയമപാലകരും ,റോഡ് അതോറിറ്റിയും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്, ദേശീയ പാത നിയമം, 1956 പ്രകാരം ഇത് കനത്ത കുറ്റമായിരിക്കെ  ഹൈവേയുടെ ടാറിംഗ് ചേർത്താണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്, അതേസമയം ഈ കടയുടെ മുമ്പിൽ ഉണ്ടായിരുന്ന തണൽമരം മുറിച്ച് മാറ്റിയതും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരാണെന്ന സംശയവും നാട്ടുകാർ ഉയർത്തുന്നുണ്ട്. കൂടാതെ കോടികൾ മുടക്കി സർക്കാർ സ്ഥാപിച്ച ഇൻറർലോക്കിന് മുകളിലൂടെയാണ് ഈ കോൺക്രീറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് കയ്യേറിയുള്ള ഈ അനധികൃത നിർമ്മാണം പഞ്ചായത്തോ ,ഹൈവേ അധികാരികളോ ,പോലീസോ ഇടപെട്ട് പൊളിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.