തലവേദനയ്ക്കും പനിക്കും ജലദോഷത്തിനും പാരസെറ്റമോള്‍ കഴിക്കുന്നവരാണോ ; പാരസെറ്റമോളിന് പുതിയ പാര്‍ശ്വഫലങ്ങളെന്ന് റിപ്പോർട്ട് ; ശരീരത്തിന്റെ പ്രതിരോധശേഷിയെ അടക്കം സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ
തലവേദനയോ പനിയോ ജലദോഷമോ അടുത്തുകൂടിയാൽ പാരസെറ്റമോള്‍ കഴിക്കുന്നവരാണ് നമ്മളിൽ പലരും. അതിന്റെ പാർശ്വഫലങ്ങള്‍ ചിന്തിക്കാതെ താത്കാലിക ആശ്വാസമെന്ന നിലയിലാണ് ഡോക്ടർമാരെ പോലും കാണാതെ സ്വയം ചികിത്സ നടത്തുന്നത്.
എന്നാല്‍ ശരീരത്തിന്റെ പ്രതിരോധശേഷിയെ അടക്കം സാരമായി ബാധിക്കുന്ന രീതിയില്‍ പാരസെറ്റമോളിന് പാർശ്വഫലങ്ങളുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ അടുത്തിടെ എസ്ടിഎഡിഎ തയ്യാറാക്കിയ ഹെല്‍ത്ത് റിപ്പോർട്ടിലും പാരസെറ്റമോളിന് ഒരു പുതിയ പാർശ്വഫലം കണ്ടെത്തിയിട്ടുണ്ട്.
പാരസെറ്റമോള്‍ ഒരു പരിധിയില്‍ കൂടുതല്‍ കഴിക്കുന്നത് അസിഡിഫിക്കേഷനിലേക്ക് നയിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. ഫെഡറല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡ്രഗ്സ് ആൻഡ് മെഡിക്കല്‍ ഡിവൈസസ് വിദഗ്ധരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മെറ്റബോളിക് അസിഡോസിസ് പാരസെറ്റമോള്‍ കഴിക്കുന്നവരില്‍ കൂടുതലായി കണ്ടുവരുന്നു. രക്തത്തിലെ ഹൈപ്പർ അസിഡിഫിക്കേഷന് ഇത് കാരണമാകുന്നു. വൃക്കരോഗം ഉള്ളവരെയാണ് ഇത് കൂടുതലായും പ്രതികൂലമായി ബാധിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group