play-sharp-fill
സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് സഹപാഠികൾ; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കി

സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് സഹപാഠികൾ; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കി

ഭോപാൽ: മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ 11-ാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.സഹപാഠികളായ നാലുവിദ്യാർഥികളാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത‌തെന്നാണ് പരാതി. ബലാത്സംഗത്തിൻ്റെ ദൃശ്യങ്ങൾ പകർത്തി പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. സ്കൂ‌ൾ വിട്ടതിന് ശേഷം സഹപാഠികളായ നാലുവിദ്യാർഥികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ഓരോരുത്തരും കുട്ടിയെ മാറിമാറി പീഡിപ്പിക്കുകയുമായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ ഫോണിൽ പകർത്തിയിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി.

ചൊവ്വാഴ്ച അമ്മയോടാണ് അതിക്രമത്തെക്കുറിച്ച് പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ, വീട്ടുകാർ അന്ന് സംഭവം പോലീസിൽ അറിയിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിൽ പെൺകുട്ടി പതിവുപോലെ സ്‌കൂളിൽ പോവുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച ക്ലാസിലെത്തിയ പെൺകുട്ടിയെ പ്രതികളായ സഹപാഠികൾ ബലാത്സംഗദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, പെൺകുട്ടി ഇതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച ക്ലാസിൽ പോകാതിരുന്ന പെൺകുട്ടി വീട്ടിനുള്ളിൽ ജീവനൊടുക്കുകയായിരുന്നു.സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സഹപാഠികളായ നാലുപേർക്കെതിരേ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തെന്ന് അറിയിച്ചു. അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.