video
play-sharp-fill
അമ്മത്തൊട്ടിലിലെ പുതിയ അതിഥി ; ഡിസംബറിലെ തെമീസ് പ്രഭാതം ; ഈ വർഷം ലഭിക്കുന്ന ഒൻപതാമത്തെ ആൺകുട്ടി

അമ്മത്തൊട്ടിലിലെ പുതിയ അതിഥി ; ഡിസംബറിലെ തെമീസ് പ്രഭാതം ; ഈ വർഷം ലഭിക്കുന്ന ഒൻപതാമത്തെ ആൺകുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം : മഞ്ഞു പെയ്യുന്ന ഡിസംബറിന്റെ കുളിർ രാവിൽ അമ്മതൊട്ടിലിൽ നക്ഷത്ര ദീപ്തിയുമായി തെമിസ് പല സാഹചര്യങ്ങളാൽ ഉപേക്ഷിക്കപ്പടുന്ന കുഞ്ഞുങ്ങളെ കൈ നീട്ടി സ്വീകരിച്ച് സ്നേഹ വാത്സല്യങ്ങൾ നൽകി പരിചരിക്കാൻ 2001 നവബർ 14-ന് സംസ്ഥാന ശിശുക്ഷേമ സമിതി സർക്കാരിൻറെ സഹായത്തോടെ തലസ്ഥാനത്ത് തൈക്കാട് സ്ഥാപി ച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതലിനായി ഒരു തെമിസ് എത്തിയത് വ്യാഴാഴ്‌ച പുലർച്ചെ 2.30-നാണ് 2.300 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന ആൺ കുഞ്ഞ് സമിതിയുടെ പരിചരണാർത്ഥം എത്തിയത്.

ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 20-ാമത്തെ കുട്ടിയും ഒൻപതാമത്തെ ആൺകുട്ടിയുമാണ്. ഡിസംബറിൻറെ കുളിർമ്മ തേടി ബഹുസ്വര വൈവി ധ്യത്തിന്റെ ദേശാടന പക്ഷികൾ അതിജീവനത്തിന് എത്തുന്ന വ്യശ്ചിക കാലത്ത് എത്തിയ കുഞ്ഞിന് ‘തെമീസ് ‘ എന്ന് പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ നവംബർ മാസം ലഭിച്ച ആൺകുഞ്ഞിന് ജവഹർ എന്ന പേര് നൽകിയിരുന്നു. അമ്മ ത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സർക്കാരിൻറെയും വകുപ്പ് മന്ത്രി വീണാ ജോർജിൻറെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മ ത്തൊട്ടിലിനെ കരുതലും വാത്സല്യയുമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ചിലയിടങ്ങളിലെങ്കിലും നിർഭാഗ്യവ ശാൽ കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുര ക്ഷിതമായി അമ്മത്തൊട്ടിലിൻറെ സംരക്ഷണാർത്ഥം എത്തിക്കുന്ന തെന്ന് ജി.എൽ.അരുൺ ഗോപി പറഞ്ഞു.

ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടു ക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞു വെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 മാസത്തിനിടയിൽ സമിതി ഇപ്രകാരം 116 കുട്ടികളെ യാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്.

അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടിക ളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ധ പരി ശോധന നടത്തി. പൂർണ്ണ ആരോഗ്യവതിയാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 614-ാമത്തെ കുട്ടിയും 2024 -ൽ ലഭിക്കുന്ന 20-ാമത്തെ കുഞ്ഞുമാണ് നവാതിഥി. തെമീസ്-ന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാ ക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലു മുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസു മായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.