video
play-sharp-fill
കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്തി ; യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും നടത്തി ; യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗവും ജില്ലാ പ്രതിനിധി സമ്മേളനവും നടത്തി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.

ജിഎസ്ടി ചുമത്തിയ നടപടികളിലെ അപാകതകൾ പരിഹരിക്കണമെന്നും,അനധികൃത വഴിയോര കച്ചവടങ്ങൾ നിയന്ത്രിക്കണമെന്നും, ഹോട്ടൽ ഭക്ഷണം കൂടുതൽ സുരക്ഷിതമാക്കാനുള്ള കർശന നടപടികൾ സംഘടന സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ വർക്കിംങ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ ഫിലിപ്പുകുട്ടി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ ട്രഷറർ ആർ.സി നായർ കണക്ക് അവതരിപ്പിച്ചു. ജില്ലാ ലേബർ ഓഫിസർ എം.ജയശ്രീ ബോധവത്കരണ സന്ദേശം നൽകി. സംസ്ഥാന ട്രഷരർ മുഹമ്മദ് ഷെരീഫ് സംഘടനാ പ്രവർത്തനം വിശദീകരിച്ചു. ജിഎസ്ടിപി ലീഗൽ സെൽ ചെയർമാൻ ജോഷി തൂമ്പുങ്കൽ ജി.എസ്.ടി ക്ലാസ് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വിജയകുമാർ സുരക്ഷാ പദ്ധതി വിശദീകരിച്ചു.