video
play-sharp-fill
മകളെ ബലാൽസംഗം ചെയ്ത ശേഷം അമ്മയേയും മകളെയും തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ  കൂട്ടിക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ വെറുതെ വിട്ടു

മകളെ ബലാൽസംഗം ചെയ്ത ശേഷം അമ്മയേയും മകളെയും തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കൂട്ടിക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ വെറുതെ വിട്ടു

കോട്ടയം : കൂട്ടിക്കൽ ഇരട്ടക്കൊലപാതക കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. കൂട്ടിക്കൽ കുന്നിൻ മുകളിലെ ഒറ്റപ്പെട്ട വീട്ടിൽ താമസിച്ച് വരികയായിരുന്ന അമ്മയും മകളെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്.

മകളെ ബലാൽസംഗം ചെയ്ത ശേഷം അമ്മയെയും മകളെയും തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പോറ്റി സജി എന്ന് വിളിക്കുന്ന ഏന്തയാർ മൂത്തശ്ശേരിയിൽ സജിമോൻ എം പി യെ യാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്ജ് പി മോഹനകൃഷ്ണൻ വെറുതെ വിട്ടു കൊണ്ട് ഉത്തരവ് ഇറക്കിയത്.

 

കൂട്ടിക്കലിനടുത്ത് ചിലമ്പൻ കുന്നേൽ ഭാഗത്ത് എൺപത്തിരണ്ട് വയസുള്ള തങ്കമ്മ എന്ന സ്ത്രീയും നാല്പതുകാരിയായ മകൾ സിനിമോളും താമസിച്ച് വന്നിരുന്ന വീട്ടിൽ 2019 മാർച്ച് ഇരുപത്തൊൻപതാം തീയതി ആറുമണിയോടെ അതിക്രമിച്ച് കയറിയ പ്രതി ഒരു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കൂടാതെ കൊലപ്പെടുത്തുന്നതിനു മുൻപ് സിനിമോളെ ബലാൽസംഗത്തിനിരയാക്കിയെന്നും കേസിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ഇവരുടെ പുരയിടത്തിലെ കൊക്കോ, റബ്ബർ കൃഷികൾ നോക്കി നടത്തിയിരുന്ന ആളായിരുന്നു. നാല് ദിവസം കഴിഞ്ഞ് അഴുകിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടതോടെയാണ് കൊലപാതക വാർത്ത പുറം ലോകമറിയുന്നത്. സിനിമോളുടെ മൃതദേഹം വീടിൻ്റെ മുറ്റത്തായിരുന്നു കിടന്നത്. കൃത്യം നടന്ന സമയത്ത് പ്രതി അവിടെ ചെന്നിട്ടില്ല എന്നായിരുന്നു പ്രതി ഭാഗം വാദം.

എന്നാൽ കേസ് അന്വേഷിച്ചപ്പോൾ പൊലീസ് പറഞ്ഞത് ഇങ്ങനെയായിരുന്നു, പ്ലാപ്പള്ളിയിലെ കുന്നിൻ മുകളിൽ വിജനമായ സ്‌ഥലത്തുള്ള ചെറിയ വീട്ടിൽ തങ്കമ്മയും മകൾ സിനിയും തനിച്ചായിരുന്നു താമസം. തങ്കമ്മയുടെ ഭർത്താവ് കുട്ടപ്പൻ ആറ് വർഷം മുൻപ് മരിച്ചു. ഭർത്താവ് ഉപേക്ഷിച്ച സിനി അമ്മയോടൊപ്പം ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് പറമ്പിൽ പണിക്കു വന്നതാണ് സജി. ഇതിനിടെ സിനിയുമായി അടുപ്പമായി. ഒരു ദിവസം വീട്ടിൽ എത്തിയ സജിയോട് സിനി, തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കേസ് കൊടുക്കുമെന്നു പറഞ്ഞു. മറുപടി പറയാതെ തങ്കമ്മയോട് 500 രൂപ കടം വാങ്ങി സജി മടങ്ങി. പിറ്റേന്ന് വൈകിട്ട് സജി വീണ്ടും അവിടെ എത്തുകയും സംസാരത്തിനിടെ വിവാഹക്കാര്യം പറഞ്ഞ് വാക്കേറ്റം ഉണ്ടാവുകയുമായിരുന്നു.

തുടർന്ന് സിനി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ സജി തിണ്ണയിൽ നിലത്ത് ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ ചുറ്റിക ഉപയോഗിച്ച് അടിച്ചു . തുടർന്ന് നടന്നു വന്ന സിനിയുടെ മുൻപിലേക്കു ചാടിയ സജി ചുറ്റിക കൊണ്ട് സിനിയുടെയും തലയ്ക്കും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പായതോടെ മറ്റൊരു വഴിയിലൂടെ കൂട്ടിക്കൽ ടൗണിലേയ്ക്ക് പോയി. കൊലപാതകത്തിന് ശേഷം സിനിയുടെ കാലിൽ നിന്ന് പാദസരം ഊരി എടുത്ത് സ്വർണം പണയം വച്ച ശേഷം മുണ്ടക്കയത്ത് എത്തി ലോഡ്‌ജിൽ മുറി എടുത്ത് താമസിക്കുകയും ചെയ്തു.തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.

പ്രോസിക്യൂഷന്‌ വേണ്ടി ആകെയുള്ള അറുപത്തിനാല് സാക്ഷികളിൽ നാല്പത്തതിനാല് പേരെ വിസ്തരിച്ച്‌ തെളിവെടുത്തു. നാല്പത്തെട്ടു പ്രമാണങ്ങളും എട്ടു വസ്തുവകകളും തെളിവിൽ സ്വീകരിച്ചു. സാഹചര്യത്തെളിവുകൾ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. നാല് ദിവസം അഴുകിയതോടെ തെളിവുകൾ പൂർണ്ണമാക്കാനായില്ല. കൂടാതെ, ബലാൽസംഗവും മറ്റും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടു.

ഇതോടെ നാടിനെ നടുക്കിയ കൂട്ടിക്കൽ ഇരട്ടക്കൊലപാതകത്തിൽ കുറ്റം തെളിയിക്കപ്പെടാതെ പോയിരിക്കുകയാണ്. പ്രതിഭാഗത്ത് നിന്ന് സാക്ഷികളൊന്നും ഉണ്ടായിരുന്നില്ല. അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടത് നാടിനെ നടുക്കിയ സംഭവമായിരുന്നു. കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട വസതിയിൽ താമസിച്ചിരുന്ന സ്ത്രീകളായതിനാൽ, പരിചയമുള്ള ആരോ ആയിരിക്കാം കൊലപാതകത്തിന് പിന്നിൽ എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. അതാണ്‌ ആ വീട്ടിലെ തന്നെ ഇടക്കാല കൃഷി പണികൾ നടത്തിയിരുന്ന പോറ്റി സജിയിലേക്ക് എത്തിച്ചത്. എന്നാൽ കൃത്യം നടത്തിയെന്നു പറയുന്ന ചുറ്റിക പോലും കണ്ടെത്താനാവാതെ പോലീസ് അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പ്രതിയ്‌ക്ക് വേണ്ടി കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഡപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പ്രിയ ആർ ചന്ദ്രൻ, അസിസ്റ്റന്റ് ഡിഫൻസ് കൗൺസൽ അഡ്വ. ജോസഫ് തോമസ് (ജോൺസൺ കാവാലം) എന്നിവരാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായത് .