നിരാശയുടെ ദിനം ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ വീണ്ടും തോറ്റു ; ഒറ്റ ഗോളിന് ബ്ലാസ്റ്റേഴ്സിനെ എഫ്സി ഗോവ വീഴ്ത്തി
സ്വന്തം ലേഖകൻ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിനു നിരാശയുടെ ദിനം. കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ചെന്നൈയിന് എഫ്സിയെ വീഴ്ത്തി തിരിച്ചു വന്ന കൊമ്പാന്മാര്ക്ക് പക്ഷേ ഇന്ന് അതേ മൈതാനത്ത് തോല്‍വി നേരിട്ടു.
മറുപടിയില്ലാത്ത ഒറ്റ ഗോളിന് ബ്ലാസ്റ്റേഴ്സിനെ എഫ്സി ഗോവ വീഴ്ത്തി. കളിയുടെ 40ാം മിനിറ്റില്‍ ബോറിസ് സിങ് തങ്ജമാണ് ഗോവയുടെ വിജയ ഗോള്‍ വലയിലാക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ ടീമിനു സാധിച്ചില്ല.
തോല്‍വിയോടെ ടീം പത്താം സ്ഥാനത്തേക്ക് വീണു. ഗോവ അഞ്ചാമത്. തോല്‍വി ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് സാധ്യതകളേയും ബാധിക്കും.
Third Eye News Live
0