
വാഴൂരിൽ കുമരകം സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: കാർ ടോറസിൽ ഇടിച്ച് ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ തോട്ടിലേക്ക് മറിയാതെ രക്ഷപ്പെട്ടു: ദേശീയപാത 183 -ൽ വാഴൂരിന് സമീപം ചേന്നംപള്ളിയിൽ ഇന്നുച്ചയ്ക്കായിരുന്നു അപകടം: ഒരാൾക്ക് പരിക്ക്
വാഴൂർ: ശബരിമലയ്ക്ക് പോയി മടങ്ങി വരുകയായിരുന്ന കോട്ടയം കുമരകം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾക്ക് പരിക്ക്. ആറ് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിയാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്ന് ടോറസ് ലോറിയിൽ ഇടിച്ച് ശേഷം ക്രാഷ് ബാരിയറിൽ കാർ തട്ടി നിന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
കാർ ടോറസ് ലോറിയുടെ ടയറിൽ ഇടിച്ച ശേഷം വട്ടം കറങ്ങി ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നതിനാലാണ് ചേന്നംപള്ളി തോട്ടിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
മൂന്ന് കുട്ടികൾ അടക്കമുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്.
ഇതിൽ ഒരു കുട്ടിക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.
Third Eye News Live
0