video
play-sharp-fill
ഉപ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്: എംപി എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം

ഉപ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്: എംപി എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് എന്നറിയാം

ഡല്‍ഹി: കന്നി മത്സരത്തില്‍ തന്നെ വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വമ്ബന്‍ വിജയം നേടിയ പ്രിയങ്ക ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്.
ഇന്നലെ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിച്ചതിനാല്‍ ഈ ആഴ്ച തന്നെ പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഉണ്ടാകും. നവംബര്‍ 28 നായിരിക്കും പ്രിയങ്കയുടെ സത്യപ്രതിജ്ഞ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 12 കോടി രൂപയാണ് പ്രിയങ്കയുടെ ആസ്തി. എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ പ്രതിമാസം നല്ലൊരു തുക ശമ്ബളമായി പ്രിയങ്കയ്ക്ക് ലഭിച്ച്‌ തുടങ്ങും. പ്രിയങ്ക ഗാന്ധിക്ക് എംപി എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

ഇന്ത്യയില്‍ ഒരു എംപിയുടെ അടിസ്ഥാന ശമ്ബളം പ്രതിമാസം 1,00,000 രൂപയാണ്. ഇത് കൂടാതെ മറ്റ് ആനുകൂല്യങ്ങളും എംപിമാര്‍ക്ക് ലഭിക്കും. എംപി ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും അതത് മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായി ഇടപഴകുന്നതിനുമുള്ള ചെലവുകള്‍ക്കായി 70,000 രൂപ മണ്ഡല അലവന്‍സായി ലഭിക്കും. ഇതുകൂടാതെ പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ ഓഫീസ് അലവന്‍സായി 60,000 രൂപയും ദിവസ അലവന്‍സായി 2,000 രൂപയും പ്രതിമാസം ലഭിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിനായി എംപിമാര്‍ക്ക് പ്രതിവര്‍ഷം ഒന്നര ലക്ഷം രൂപയാണ് അലവന്‍സ് അനുവദിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 34 സൗജന്യ ആഭ്യന്തര വിമാനയാത്രയാണ് എംപിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. കൂടാതെ പ്രൊഫഷണല്‍, വ്യക്തിഗത ഉപയോഗത്തിനായി ഏത് സമയത്തും ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്രയും അനുവദിച്ചിട്ടുണ്ട്.

റോഡ് മാര്‍ഗമുള്ള ഗതാഗതത്തിന് ഇന്ധന അലവന്‍സും ക്ലെയിം ചെയ്യാം. പ്രതിവര്‍ഷം 50,000 സൗജന്യ യൂണിറ്റ് വൈദ്യുതിയും 4000 കിലോ ലിറ്റര്‍ വെള്ളവും എംപിമാരുടെ ക്വാട്ടയില്‍ അനുവദിക്കുന്നുണ്ട്. ഇത് പര്യാപ്തമല്ലെങ്കില്‍ എംപിമാരുടെ വീടും താമസവും സര്‍ക്കാര്‍ ഏറ്റെടുക്കും. അഞ്ച് വര്‍ഷത്തെ കാലയളവില്‍ എംപിമാര്‍ക്ക് വാടക രഹിത ഭവനം നല്‍കുന്നുണ്ട്. സീനിയോറിറ്റിയെ അടിസ്ഥാനമാക്കി ഹോസ്റ്റല്‍ മുറികളോ അപ്പാര്‍ട്ടുമെന്റുകളോ ബംഗ്ലാവുകളോ ലഭിക്കും.

ഔദ്യോഗിക വസതികള്‍ ഉപയോഗിക്കാത്തവര്‍ക്ക് പ്രതിമാസം 2,00,000 രൂപ ഭവന അലവന്‍സ് ലഭിക്കാനും അര്‍ഹതയുണ്ട്. വിവിധ ആരോഗ്യസേവനങ്ങളും എംപിമാര്‍ക്കും കുടുംബങ്ങള്‍ക്കും സൗജന്യമാണ്. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സിജിഎച്ച്‌എസ്) പ്രകാരം പാര്‍ലമെന്റ് അംഗങ്ങള്‍ക്കും അവരുടെ അടുത്ത കുടുംബങ്ങള്‍ക്കും സൗജന്യ വൈദ്യസഹായം ലഭ്യമാണ്.

സ്വകാര്യ ആശുപത്രികളിലെയും സര്‍ക്കാര്‍ ആശുപത്രികളിലെയും പരിചരണം ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ലമെന്റില്‍ സേവനമനുഷ്ഠിച്ച എംപിമാര്‍ക്ക് കാലയളവ് കഴിഞ്ഞ ശേഷം പ്രതിമാസം 25,000 രൂപ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.