
കോട്ടയം പായിപ്പാട് ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ; ക്യാമ്പ് പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മോഹനൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
തിരുവല്ല/പായിപ്പാട്: തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ ആന്റ് റിഹാബിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ പായിപ്പാട് ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ താമസ സങ്കേതത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
2024 നവംബർ 24 ശനിയാഴ്ച സാഹയ്നത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കരുണാകരൻ, തിരുവല്ല മുൻസിപ്പൽ കൗൺസിലർ മുബാഷ്, നിസാമുദ്ദീൻ, അൻസാരി,ദലാൽ സിംഗ്, എന്നിവർ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ്,നേത്ര,ദന്ത, ത്വക്,മാനിസീകാരോഗ്യം എന്നിങ്ങനെ വിവിധങ്ങളായ രോഗങ്ങളുടെ നിർണ്ണയവും ചികിത്സയും നടന്ന ക്യാമ്പിനോടനുബന്ധിച്ച് “ഹോപ് ഫോർ ബ്ളാങ്കറ്റ്”എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ വകയായി അതിഥി തൊഴിലാളികൾക്കായി വസ്ത്ര വിതരണവും നടന്നു
നൂറ്റിയൻപതോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിനും അനുബന്ധ പ്രവർത്തനങ്ങൾക്കും
ഷാലിയറ്റ് റോസ് സെബാസ്റ്റ്യൻ,ദീപക് വർഗീസ്, അനൂപ് ഇവാൻ ബഞ്ചമിൻ,സംഗീത മെറിൻ വർഗീസ്,തോമസ് മാത്യു,അനിതാ കൃഷ്ണൻ,റിയ മാത്യു എന്നീ ഡോക്ടറന്മാരും അവിര ചാക്കോ, ബിച്ചു പി ബാബു, ഡീക്കൻ സുനിൽ ജി ചാക്കോ,സോളി ജോസഫ്,സോളി ജിനു, ഗോകുൽ എസ് ,ദിയ സുനിൽ,ആഷ അന്ന മാത്യു, ബിജു മറ്റപ്പള്ളി എന്നിവരും നേതൃത്വം നൽകി