video
play-sharp-fill
ചങ്ങാതിക്കൂട്ടത്തിന്റെ വാർഷികം കുമരകത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു

ചങ്ങാതിക്കൂട്ടത്തിന്റെ വാർഷികം കുമരകത്ത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു

കുമരകം: ചങ്ങാതിക്കൂട്ടത്തിന്റെ 10-ാമത് വാർഷികാഘോഷം കുമരകം ഗവ.വിഎച്ച്എസ്എസ് മിനി സ്കൂളിൽ നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് മൊമെന്റോയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു.

ചങ്ങാതിക്കൂട്ടം പ്രസിഡൻ്റ് കെ.ടി.രഞ്ജിത്ത് അധ്യക്ഷനായി. സംഘം സെക്രട്ടറി കെ.ആർ.രാജേഷ് സ്വാഗതവും ട്രഷറർ പി.ഡി.പ്രമോദ് നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വി.ജി.അജയൻ, നിഫി ജേക്കബ്, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. കലാ-കായിക മത്സരങ്ങൾ മുൻ സെക്രട്ടറി സിബി ജോർജ് ഉദ്ഘാടനം ചെയ്തു. സംഘത്തിൻ്റെ പുതിയ

ഭാരവാഹികളായി ജി.പ്രവീൺ(പ്രസിഡൻ്റ്), എസ്.സുനിൽ(സെക്രട്ടറി), ബിജു കെ.തമ്പി(ട്രഷറർ) എന്നിവർ സ്ഥാനമേറ്റെടുത്തു. വിവിധ കലാ-കായിക മത്സരങ്ങളും സമ്മാനകൂപ്പൺ നറുക്കെടുപ്പും നടത്തി.