ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ: നോട്ടയ്ക്ക് കിട്ടിയ വോട്ട് പോലും അപരൻമാർക്ക് കിട്ടിയില്ല: ബി ജെ പി കോട്ടകളും തൂത്തുവാരി
പാലക്കാട്: വാശിയേറിയ ഉപതെരഞ്ഞെടുപ്പില്‍ ചാലക്കാട് മുൻ എം.എല്‍.എയായിരുന്ന ഷാഫി പറമ്പിലിന്‍റെ ഭൂരിപക്ഷം മറികടന്നാണ് യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.
2016ലെ തെരഞ്ഞെടുപ്പില്‍ ഷാഫിക്ക് 17,483 വോട്ടായിരുന്നു ഭൂരിപക്ഷം. ഈ ഭൂരിപക്ഷമാണ് രാഹുല്‍ 18,840 വോട്ടിന്‍െ ഭൂരിപക്ഷം നേടി മറികടന്നത്.
2011ലെ തെരഞ്ഞെടുപ്പില്‍ 7403 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ സി.പി.എമ്മിലെ കെ.കെ. ദിവാകരനെ പരാജയപ്പെടുത്തിയത്.
ആ തെരഞ്ഞെടുപ്പില്‍ ഷാഫിക്ക് 47,641 വോട്ടും കെ.കെ. ദിവാകരന് 40,238 വോട്ടും ബി.ജെ.പി സ്ഥാനാർഥി സി. ഉദയഭാസ്കറിന് 22,317 വോട്ടും ലഭിച്ചു.
2016ലെ തെരഞ്ഞെടുപ്പില്‍ ഷാഫിക്ക് 57,559 വോട്ടും ശോഭ സുരേന്ദ്രന് 40,076 വോട്ടും സി.പി.എം സ്ഥാനാർഥി എൻ.എൻ കൃഷ്ണദാസ് 38,675 വോട്ടുമാണ് ലഭിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട്ടെ വോട്ട് നില ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തില്‍ (യു.ഡി.എഫ്) -58,389 വോട്ടുകള്‍ (18,840 വോട്ടിന് വിജയിച്ചു)
. സി.കൃഷ്ണകുമാർ (എൻ.ഡി.എ) 39.549
ഡോ. പി. സരിൻ -37,293
നോട്ട -1262
എം. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ) -561
ബി. ഷമീർ (സ്വതന്ത്രൻ) -246
എരുപ്പശ്ശേരി സിദ്ദീഖ് (സ്വതന്ത്രൻ) – 241
രാഹുല്‍ .ആർ (സ്വതന്ത്രൻ) -183
രാഹുല്‍ മണലാഴി (സ്വതന്ത്രൻ) -157
ശെല്‍വൻ .എസ് (സ്വതന്ത്രൻ) -141
എൻ.എസ്.കെ. പുരം ശശികുമാർ (സ്വതന്ത്രൻ) -98