കല്‍പ്പാത്തിയിലെ ‘ദൈവം’ ബിജെപിയെ തുണച്ചില്ല; സുരേഷ് ഗോപിയുടെ വിജയം വടക്കുoനാഥന് സമര്‍പ്പിച്ച സുരേന്ദ്രന് പാലക്കാട്ടെ വിജയം വിശാലാക്ഷീ സമേത വിശ്വനാഥന് നല്കി; പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടൽ; വിഷയം ബിജെപിയിൽ ചർച്ച ചെയ്യപ്പെടും!!!ഈ തോല്‍വിയ്ക്ക് സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരും
പാലക്കാട്: ബിജെപിയുടെ പാലക്കാടന്‍ തോല്‍വിയില്‍ പ്രതിസന്ധിയിലായി സംസ്ഥാന നേതൃത്വം. വടക്കുന്നാഥനു പിന്നാലെ വിശാലാക്ഷീ സമേത വിശ്വനാഥന്.
പാലക്കാട് വിജയം എന്‍. ഡി. എ യ്ക്ക്. മൂന്നാം സ്ഥാനത്ത് യു. ഡി. എഫ്…-ഇതായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞിട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രഖ്യാപിച്ചത്. തൃശൂരിലെ വടക്കുനാഥനേയും പാലക്കാട്ടെ കല്പ്പാത്തിയേയും താരതമ്യം ചെയ്തായിരുന്നു ആ പോസ്റ്റ്.
ഇവിടെ വിശാലാക്ഷീ സമേത വിശ്വനാഥന് എന്ന പ്രയോഗം ബിജെപി അണികളില്‍ പോലും ചര്‍ച്ചയായിരുന്നു. സുരേഷ് ഗോപിയുടെ വിജയം വടക്കുനാഥന് സമര്‍പ്പിച്ച സുരേന്ദ്രന് പാലക്കാട്ടെ വിജയം വിശാലാക്ഷീ സമേത വിശ്വനാഥന് നല്കി. അവിടെ ഒളിപ്പിച്ചു വച്ചത് സി കൃഷ്ണകുമാറിനേയും ഭാര്യ മിനി മോളേയും ആണെന്ന വിലയിരുത്തലും ഉയര്‍ന്നു. പക്ഷേ അടിമുടി പിഴച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കല്‍പ്പാത്തിയിലെ ‘ദൈവം’ ബിജെപിയെ തുണച്ചില്ല. അടിമുടി തകര്‍ന്നു. ബിജെപി ശക്തികേന്ദ്രങ്ങളിലൊന്നും കൃഷ്ണകുമാര്‍ പച്ച തൊട്ടില്ല. ഇവിടെ ചര്‍ച്ചയാകുന്നത് ‘ഭാര്യാ’ ഇഫക്ടാണ്.
പാലക്കാട്ടെ പരാജയത്തിന് പൂര്‍ണ ഉത്തരവാദിത്തം സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ ഭാര്യയുടെ അനാവശ്യ ഇടപെടലുകളാണെന്ന് ബിജെപിക്കാര്‍ മൊത്തം പറയുന്നു.
ഈ വിഷയം ഉയര്‍ത്തിയാണ് സന്ദീപ് വാര്യര്‍ പോലും ബിജെപി വിട്ടത്. നഗരസഭയില്‍ ബിജെപിയ്ക്കുള്ളില്‍ ഇത് പലപ്പോഴും ചര്‍ച്ചയായിരുന്നു.
സന്ദീപ് വാര്യര്‍ക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പോലും സീറ്റ് നല്‍കിയില്ല. എന്നാല്‍ മിനി മോള് ഇരുന്നു. ഇതിന് പിന്നില്‍ കളിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന രഘുനാഥായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അതിവിശ്വസ്തനാണ് രഘുനാട്.
സകലരെയും വെറുപ്പിച്ച് പാര്‍ട്ടിയെ നിയന്ത്രിച്ച മിനിമോളെ ഒരുമിച്ചെതിര്‍ത്തത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരടക്കമുളള പ്രാദേശിക നേതാക്കളായിരുന്നു.
എന്നാല്‍ ഇതൊന്നും ബിജെപി നേതൃത്വം കണ്ടില്ല.
ബിജെപിയുടെ ദേശീയ നേതാവ് ബി എല്‍ സന്തോഷും എല്ലാത്തിനും കുടപിടിച്ചു. അങ്ങനെ ഉപതിരഞ്ഞെടുപ്പില്‍ സുവര്‍ണ്ണാവസരം നഷ്ടമാകുകയാണ് ബിജെപിക്ക്. സി കൃഷ്ണകുമാറിന്റെ തോല്‍വിയില്‍ ഭാര്യയുടെ ഇടപെടലും ബിജെപിക്കുള്ളില്‍ ഇനി ചര്‍ച്ചയാകും.
തോല്‍വിയോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍തൂക്കം നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വം വിലകൊടുക്കേണ്ടി വരും.
മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ മടിച്ച ബിജെപിക്കുള്ള തിരിച്ചടിയാണ് തോല്‍വി.
ജാതിനിര്മ്മാര്ജനത്തെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ നടക്കുമ്ബോഴും കേരളത്തില്‍ ഇപ്പോഴും ജാതി കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ സൂചനകള്‍ പലപ്പോഴും ലഭിക്കുന്നുണ്ട്.
പാലക്കാട് നഗരസഭയില്‍ ചെയര്‍പേഴ്സന്റേയും വൈസ് ചെയര്‍മാന്റെയും ജാതി പറഞ്ഞ് ആശംസ നേര്‍ന്ന് ബിജെപി കൗണ്‍സിലര്‍ പ്രതിഷേധത്തെത്തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചത് നേരത്തെ ബിജെപിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. കൊപ്പം വാര്‍ഡില്‍നിന്ന് വിജയിച്ച കൗണ്‍സിലര്‍ വി എസ് മിനി മോളാണ് ബിജെപി നേതാക്കളുടെ ജാതി പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ ആശംസാ പോസ്റ്റിട്ടത്.
‘പാലക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ആയി ഇ. കൃഷ്ണദാസ് (നായര്‍ സമുദായം), ചെയര്‍ പേഴ്സണ്‍ ആയി പ്രിയ അജയന് (മൂത്താന് സമുദായം) എന്നിവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ‘ എന്നായിരുന്നു പോസ്റ്റ്. ഇത് വിവാദമായതോടെ മിനുട്ടുകള്‍ക്കുള്ളില്‍ വി എസ് മിനിമോള്‍ ഇത് എഡിറ്റ് ചെയ്യുകയായിരുന്നു. ഈ മിനിമോളാണ് കൃഷ്ണകുമാറിന്റെ ഭാര്യ. നേരത്തെ ചെയര്പേഴ്സന് സ്ഥാനം ലഭിക്കാത്തതില്‍ മിനിമോള്‍ പ്രതിഷേധം അറിയിച്ചിരുന്നു. നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ട് വേണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍, രഹസ്യബാലറ്റ് മതിയെന്നാണ് മിനി മോളും പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടര്‍ന്ന് രഹസ്യ ബാലറ്റിലാണ് തെരഞ്ഞടുപ്പ് നടന്നത്. ഇതാണ് മിനിമോളുടെ ഇടപെടല്‍ രീതി.
കൊപ്പത്തു നിന്നുള്ള മുന്‍സിപ്പല്‍ കൗണ്‍സിലറുടെ വിശദാംശങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ സൈറ്റില്‍ മീഡിയാ പ്രെമോട്ടര്‍ എന്നാണ് ജോലി നല്‍കിയിരിക്കുന്നത്.
ഗ്രാജുവേഷനാണ് വിദ്യാഭ്യാസ യോഗ്യത. ഇങ്ങനെ മീഡിയാ പ്രെമോട്ടറായ വ്യക്തിയാണ് ജാതി പറഞ്ഞ് പോസ്റ്റിട്ടതെന്നാണ് വിവാദത്തെ പല തലത്തിലെത്തിച്ചത്. മിനി മോളുടെ ഇടപെടലുകളില്‍ ബിജെപിയുടെ പാലക്കാട്ടെ മുതിര്‍ന്ന നേതാക്കളെല്ലാം അതൃപ്തിയിലായിരുന്നു.
കൃഷ്ണകുമാറിന്റെ കുടുംബവുമായി ബിജെപി ദേശീയ രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പോലും അടുത്ത ബന്ധമുണ്ടായിരുന്നു. ഇതെല്ലാം കൃഷ്ണകുമാറിന് സീറ്റുറപ്പിക്കാന്‍ കാരണമായി. ആര് എസ് എസ് നേതൃത്വവും ഇതില്‍ അതൃപ്തിയിലായിരുന്നു. പാലക്കാട് ആര് എസ് എസ് ഒരു തരത്തിലും പ്രവര്‍ത്തിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യയുടെ ഇടപെടലുകളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഏതായാലും എല്ലാ അര്‍ത്ഥത്തിലും ബിജെപി നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍ പാലക്കാട് തെറ്റി.
നഗരസഭയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിയാതെ വന്നതോടെ പാലക്കാട് ബിജെപി തകരുകയായിരുന്നു. നഗരസഭയിലെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടന്നപ്പോള്‍ ബിജെപിയുടെ എല്ലാ പ്രതീക്ഷയും അവസാനിച്ചു. 2021ല്‍ ഇ.ശ്രീധരന് മത്സരിച്ചപ്പോള്‍ നഗരസഭയില്‍ മാത്രം ആദ്ദേഹം ആറായിരം വോട്ടിന് മുന്നില്‍ എത്തിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും ഡോ.പി.സരിനും കടന്നു കയറിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. ഇതിന് കാരണം ബിജെപിയിലെ കൃഷ്ണകുമാറിന്റെ ഭാര്യയുടെ ഇടപെടലാണെന്ന വാദം ഇനി ശക്തമാകും.