റാന്നി പാലത്തില്‍ നിന്ന് പമ്പാ നദിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു ; ആദ്യം വീണിടത്ത് ആഴം കുറവായിരുന്നതിനാൽ അവിടെ നിന്ന് എഴുന്നേറ്റ് ആഴമുള്ള ഭാഗത്ത് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ
പത്തനംതിട്ട : റാന്നി പാലത്തില്‍ നിന്ന് പമ്പ നദിയിലേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു. മൈലപ്ര സ്വദേശി ജെയ്സണ്‍ (48) ആണ് മരിച്ചത്.
പമ്പ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവരാണ് ജെയ്സണ്‍ പാലത്തില്‍ നിന്ന് ചാടുന്നത് ആദ്യം ശ്രദ്ധിച്ചത്. ജെയ്സണ്‍ ആദ്യം വീണിടത്ത് ആഴം കുറവായിരുന്നു. ഇതോടെ അവിടെ നിന്ന് എഴുന്നേറ്റ് നടന്ന് ആഴമുള്ള പള്ളിക്കയം ഭാഗത്തെത്തി ചാടുകയായിരുന്നു.
കണ്ടുനിന്നവരാണ് വിവരം പൊലീസില്‍ അറിയിക്കുന്നത്. പൊലീസ് എത്തും മുൻപ് മരിച്ചിരുന്നു. അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും ചേർന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ പ്രശ്നമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം റാന്നി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Third Eye News Live
0