ചേലക്കര ചെങ്കോട്ട തന്നെ ; എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് 12,122 വോട്ടിൻ്റ ഭൂരിപക്ഷത്തിൽ വിജയിച്ചു
ചേലക്കര : ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ ഇടതുപക്ഷ സ്ഥാനാർഥി യു ആർ പ്രദീപ് ജയിച്ചു. 12,122 വോട്ടിൻ്റ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചേലക്കരയിലാണ് രാഷ്ട്രീയ മത്സരം നടക്കുന്നതെന്ന് അവകാശ വാദം ഉന്നയിച്ച കോൺഗ്രസിന്റെ സ്ഥാനാർഥി രമ്യ ഹരിദാസിന് 48,179 വോട്ട് മാത്രമാണ് നേടാനായത്.
ഭരണവിരുദ്ധ വികാരം എന്ന ചേലക്കരയിലെ പ്രതിപക്ഷത്തിന്റെ കുപ്രചരണത്തിനുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ എൽ ഡി എഫ് വിജയം. ഒരു ഘട്ടത്തിൽ പോലും യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് ചെയ്യാൻ സാധിച്ചില്ല.
നിലവിൽ സിപിഐ എം വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി അംഗമാണ് യു ആർ പ്രദീപ്. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ യു ആർ പ്രദീപ് ഇവിടേക്ക് എത്തിയത്. ചേലക്കര ഇടതുപക്ഷത്തിന്റെ കോട്ടയാണ് എന്ന് വീണ്ടും തെളിയിക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ യു ആർ പ്രദീപിൻറെ വിജയം.