video
play-sharp-fill
വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കോതമംഗലത്ത് രണ്ട് അസം സ്വദേശികള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി കോതമംഗലത്ത് രണ്ട് അസം സ്വദേശികള്‍ പിടിയില്‍

എറണാകുളം: കോതമംഗലത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയില്‍.

ഹഫിജ് ഉദ്ധീൻ, സഫീക്കുള്‍ ഇസ്‌ലാം എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത്.

കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസും സംഘവും നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ ഷുഗറുമായി ഇരുവരെയും കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ സുധീർ മുഹമ്മദ്, പി.ബി ലിബു, എം.റ്റി ബാബു, സിവില്‍ എക്സൈസ് ഓഫീസർമാരായ റസാഖ് കെ.എ, സോബിൻ ജോസ്, എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group