ജോലിക്കിടെ ദേഹാസ്വാസ്ഥ്യം ; വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി ; പരാതിയില്‍ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ സൈബർ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളിനെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.
കഴിഞ്ഞ 16-ാം തീയതി ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതാ ഉദ്യോഗസ്ഥയെ വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. വീട്ടിലെത്തിയ ശേഷം അവിടെ വച്ച് ഉപദ്രവിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നല്‍കിയെന്നാണ് വിവരങ്ങള്‍. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Third Eye News Live
0