പാക്കിംഗിനെടുക്കുന്ന ഐസ്ക്രീമുകൾ ജീവനക്കാരൻ രുചിച്ചു നോക്കി; കസ്റ്റമർ ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചതോടെ ഉടൻ നടപടി; രക്ഷപ്പെടാൻ ശ്രമിച്ച സ്ഥാപന ഉടമയെ നാട്ടുകാർ പിടികൂടി; പോലീസെത്തി കട സീൽ ചെയ്തു; സ്ഥാപനത്തിനെതിരെ ശക്തമായ നടപടി ആവശ്യമെന്ന് നാട്ടുകാർ
കോഴിക്കോട്: പാക്കിംഗിനെടുക്കുന്ന ഐസ്ക്രീമുകൾ രുചിച്ചു നോക്കി പാക്ക് ചെയ്യുന്ന ജീവനക്കാരനെ രാത്രിയിൽ കയ്യോടെ പിടികൂടി. കുട്ടികള്‍ക്ക് വേണ്ടി ഐസ്ക്രീം
വാങ്ങാന്‍ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് ജീവനക്കാരൻ പാക്കിങ്ങിനെടുത്ത ഐസ് രുചിച്ചുനോക്കുന്നത് കണ്ടത്.
ഉടൻ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സജിത്ത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം അതിവേഗം പ്രചരിച്ചതോടെ സ്ഥാപന ഉടമ നടപടി ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ചേർന്ന് പിടകൂടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം.
ജീവനക്കാരന് രുചിച്ചു നോക്കുന്ന ദൃശ്യം പുറത്തായതോടെ സ്ഥാപനത്തിലെ ഉപകരണങ്ങളുമായി രക്ഷപ്പെടാനായിരുന്നു ശ്രമം. ഇവിടെയുണ്ടായിരുന്ന ഉപകരണങ്ങളും മറ്റുമായി രാത്രി തന്നെ കാറില്‍ പോകാനുള്ള ശ്രമം നാട്ടുകാര്‍ ചേര്‍ന്ന് തടയുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് എളേറ്റില്‍ വട്ടോളി – ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ഐസ് – മി’ എന്ന സ്ഥാപനത്തിലാണ് വിവാദ സംഭവങ്ങള്‍ ഉണ്ടായത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി കാറില്‍ കയറ്റിയ സാധങ്ങളെല്ലാം തിരികെ കടയ്ക്കുള്ളില്‍ വെപ്പിക്കുകയും കാര്‍ കസ്റ്റഡിയില്‍ എടുത്ത് കട സീല്‍ ചെയ്യുകയും ചെയ്തു.
തുടര്‍ നടപടികള്‍ക്കായി പോലീസ് ആരോഗ്യ വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ മഞ്ഞപ്പിത്തം ഉള്‍പ്പെടെ പടരുന്ന സാഹചര്യത്തില്‍ സ്ഥാപനത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.