play-sharp-fill
മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ ഭക്തർക്ക് ശബരിമലയില്‍ സുഖദർശനം ; വെർച്യുല്‍ ക്യൂ വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും നേട്ടം ; സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത് 4,435 പേർ

മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ ഭക്തർക്ക് ശബരിമലയില്‍ സുഖദർശനം ; വെർച്യുല്‍ ക്യൂ വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും നേട്ടം ; സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത് 4,435 പേർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് തുടരുമ്ബോഴും ഭക്തർക്ക് സുഖദർശനം. മണിക്കൂറുകള്‍ കാത്തുനില്‍ക്കാതെ ഭക്തർക്ക് ശ്രീകോവിലിലെത്താൻ സാധിക്കുന്നുണ്ട്. വെർച്യുല്‍ ക്യൂ വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും വലിയ നേട്ടമായി. ഇന്നലെ 60,000 തീർഥാടകരാണ് ദർശനത്തിനെത്തിയത്.

4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതല്‍ രാത്രി ഒൻപത് മണി വരെയുള്ള കണക്കാണിത്. ദിവസം 18 മണിക്കൂറാണ് ദർശനം. നടപ്പന്തലില്‍ ഭക്തർ ഏറെ നേരം കാത്തുനില്‍ക്കുന്നില്ലെന്നും സൗകര്യപ്രദമായ ദർശനം നടത്താൻ സാധിക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. വെർച്യുല്‍ ക്യൂ വഴി ഭക്തർ കൃത്യസമയം പാലിക്കുന്നതും പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും ഭക്തർക്ക് സുഗമമായ ദർശനത്തിന് വഴിയൊരുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നിധാനത്തും പരിസരത്തുമുള്ള കടകളില്‍ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങള്‍ക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെല്‍ത്ത് കാർഡ്, പഴകിയതും കാലാവധി കഴിഞ്ഞതുമായ ഉത്പന്നങ്ങളുടെ വില്‍പന എന്നിവയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പരിശോധന വരും ദിവസങ്ങളിലും തുടരും.