വൈക്കം അഷ്ടമി വിപണന മേളയിൽ സ്വയം സഹായ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന പ്രകൃതിദത്തമായ നിത്യോപയോഗ സാധനങ്ങൾ: പ്രവർത്തനം രാവിലെ 9 മുതൽ രാത്രി 9 വരെ
വൈക്കം: എൻ എസ് എസ് വൈക്കം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ എം എസ് എസ് എസിൻ്റെ സഹകരണത്തോടെ
അഷ്ടമി വിപണന മേള ആരംഭിച്ചു.
വൈക്കം കെ എൻ എൻ സ്മാരക ഓഡിറ്റോറിയത്തിൽ ആരംഭിച്ച മേളയൂണിയൻ ചെയർമാൻ പിജിഎംനായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.
വിപണന മേള വൈക്കത്തഷ്ടമി ദിനമായ 23വരെ തുടരും. രാവിലെ ഒൻപതുമുതൽ രാത്രി
ഒൻപതുവരെയാണ് പ്രവർത്തനം നടക്കുന്നത്.സ്വയം സഹായ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതിദത്തമായ നിത്യോപയോഗ സാധനങ്ങൾ,ബ്രാൻ്റഡ് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ,നാടൻ ഭക്ഷണം തുടങ്ങി വൈവിധ്യ പൂർണമായ വിഭവങ്ങളാൽ സമ്പന്നമാണ് മേള.
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് സി.പി. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, കോ-ഓഡിനേറ്റർ പി. എസ്.
വേണുഗോപാൽ, ജയാ രാജശേഖരൻ, പി.ആർ. ഗോപാലകൃഷ്ണൻ, വി. എൻ. ദിനേശ് കുമാർ, എസ്. മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു
Third Eye News Live
0