play-sharp-fill
ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടയം സ്വദേശിയായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി ; ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

കോട്ടയം :  കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കോട്ടയം പെരുമ്പായിക്കാട് നട്ടാശ്ശേരി പാട്ട്കുന്ന് എസ്.എച്ച് മൗണ്ട് ഒറ്റപ്ലാക്കിൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന ശ്രീദേവ് (24) നെയാണ്      കാപ്പ നിയമപ്രകാരം കരുതൽ തടങ്കലാക്കിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾക്ക് ഗാന്ധിനഗർ, മേലുകാവ്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തൽ, മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group