play-sharp-fill
പതിനെട്ടടവും പയറ്റി ;മേശ തുറക്കാനോ പണം മോഷ്ടിക്കാനോ കഴിഞ്ഞില്ല: മുന്തിരി തിന്ന് കലിപ്പ് തീർത്ത് മലപ്പുറത്തെ കള്ളൻ

പതിനെട്ടടവും പയറ്റി ;മേശ തുറക്കാനോ പണം മോഷ്ടിക്കാനോ കഴിഞ്ഞില്ല: മുന്തിരി തിന്ന് കലിപ്പ് തീർത്ത് മലപ്പുറത്തെ കള്ളൻ

മലപ്പുറം; മോഷ്ടിക്കാനായി കടയില്‍ കയറി പണമൊന്നും കിട്ടാതെ വന്നതോടെ നിരാശനായ കള്ളൻ ദോഷ്യം തീർത്ത രീതി സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു.

വണ്ടൂർ അങ്ങാടിയിലെ ആത്താസ് ബേക്കറിയ്ക്ക് മുന്നിലെ പഴക്കടയില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടൊണ് കള്ളൻ എത്തിയത്. റോഡരികിലായിരുന്നു കട, പണം സൂക്ഷിച്ചിരുന്ന മോശയുടെ പൂട്ട് പൊളിക്കാനായിരുന്നു ശ്രമം. പഠിച്ചപണി പതിനെട്ടും നോട്ടിയിട്ടും പൂട്ട് പൊളിക്കാൻ കള്ളനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയമേറെ കഴിഞ്ഞിട്ടും വന്നത് വെറുതെയായെന്ന് തോന്നിയതോടെ കള്ളൻ കടയിലുണ്ടായിരുന്ന മുന്തിരി വാരിക്കഴിച്ച്‌ സ്ഥലം വിടുകയായിരുന്നു.

നേരത്തെ മഞ്ചേരി റോഡിലെ കെഎകെ. സ്റ്റീല്‍സ് ആൻഡ് സിമന്റ് കടയിലും മറ്റ് രണ്ടു കടകളിലും മോഷണം നടന്നിരുന്നു.

കെഎകെ സ്റ്റീല്‍സില്‍ പൂട്ടുപൊളിച്ച്‌ അകത്തുകടന്ന മോഷ്ടാവ് 52,000 രൂപയാണ് കവർന്ന് കടന്നത്.