play-sharp-fill
സ്ലാവോനിക് പാരമ്പര്യത്തിലുള്ളതും,ആധുനിക റഷ്യൻ ആരാധന സംഗീതവും സമന്വയിപ്പിച്ചുള്ള സംഗീതാർച്ചന നാളെ കോട്ടയത്ത്

സ്ലാവോനിക് പാരമ്പര്യത്തിലുള്ളതും,ആധുനിക റഷ്യൻ ആരാധന സംഗീതവും സമന്വയിപ്പിച്ചുള്ള സംഗീതാർച്ചന നാളെ കോട്ടയത്ത്

കോട്ടയം: റഷ്യയിലെ ഹോളി ട്രിനിറ്റി സെർഗിയസ് ലാവ്റയുടെയും മോസ്കോ തിയളോജിക്കൽ അക്കാദമിയുടെയും സംയുക്ത ഗായക സംഘം നാളെ വൈകിട്ട് 6.30 മുതൽ

മാമ്മൻ മാപ്പിള ഹാളിൽ സംഗീത പരിപാടി അവതരിപ്പിക്കും.

റഷ്യൻ സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഫാ. നെസ്റ്റോർ വോൾക്കോവ് നേതൃത്വം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരിയുടെ ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്കാണു പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ വൈകിട്ട് 6.15നു റഷ്യൻ ഗായക സംഘത്തിനും 6.45നു പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കും വിശിഷ്ടാതിഥികൾക്കും സ്വീകരണം

നൽകും. 7.05നു സ്ലാവോനിക് പാരമ്പര്യത്തിലുള്ളതും ആധുനിക റഷ്യൻ ആരാധന സംഗീതവും സമന്വയിപ്പിച്ചുള്ള സംഗീതാർച്ചന നടത്തും