play-sharp-fill
വേതനം കിട്ടിയിട്ട് മാസങ്ങൾ: കിറ്റ് കമ്മീഷൻ, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവ ബത്ത ഇവ ഉടൻ നൽകുക: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരി കടയടപ്പും ധർണ്ണയും നാളെ

വേതനം കിട്ടിയിട്ട് മാസങ്ങൾ: കിറ്റ് കമ്മീഷൻ, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവ ബത്ത ഇവ ഉടൻ നൽകുക: സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരി കടയടപ്പും ധർണ്ണയും നാളെ

കോട്ടയം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് വ്യാപാരികൾ താലൂക്ക് സപ്ലൈ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തും.

റേഷൻ വിതരണം കഴിഞ്ഞിട്ടും മാസങ്ങൾ വൈകി വിതരണം ചെയ്യുന്ന തങ്ങളുടെ വേതനം സമയബന്ധിതമായി നല്കുക, സുപ്രിം കോടതി വിധിയുണ്ടായിട്ടും കിറ്റ് കമ്മീഷൻ അർഹതപ്പെട്ട

എല്ലാവർക്കും നല്കാത്ത സർക്കാർ നയം തിരുത്തുക, ഓണത്തിന് പ്രഖ്യാപിച്ച ഉൽസവ ബത്ത അടിയന്തരമായി നല്കുക തുടങ്ങിയവയാണ് റേഷൻ കടക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റേഷൻ വ്യാപാരി സംയുക്ത സമരസമിതി
കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നവംബർ 19 ചൊവ്വാ ( നാളെ) രാവിലെ 10.30 ന് കോട്ടയം താലൂക്ക് സപ്ലൈ ഓഫിസിന് മുമ്പിൽ ധർണ്ണാ സമരം
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റും കോട്ടയം ജില്ലാ പ്രസിഡൻ്റുമായ എം.കെ തോമസുകുട്ടി ഉൽഘാടനം ചെയ്യും.

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡൻ്റ് ലിയാക്കത്ത് ഉസ്മാൻ അധ്യക്ഷത വഹിക്കും. സംസ്ഥാന ജില്ലാ ഭാരവാഹികൾ പ്രസംഗിക്കുമെന്ന്

ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം താലൂക്ക് കമ്മിറ്റി
ജനറൽ സെക്രട്ടറി ജിമ്മി തോമസ് അറിയിച്ചു.