play-sharp-fill
കുമരകം വിനോദ സഞ്ചാര കേന്ദ്രം കുപ്പത്തൊട്ടിയായി മാറുന്നു: റോഡരികിൽ മാലിന്യം നിക്ഷേപിക്കാൻ പറ്റിയ സ്ഥലം: കാടും പടലും വെട്ടി തെളിക്കുന്നില്ല: സിസിടിവി ക്യാമറയും സ്ഥാപിച്ചില്ല.

കുമരകം വിനോദ സഞ്ചാര കേന്ദ്രം കുപ്പത്തൊട്ടിയായി മാറുന്നു: റോഡരികിൽ മാലിന്യം നിക്ഷേപിക്കാൻ പറ്റിയ സ്ഥലം: കാടും പടലും വെട്ടി തെളിക്കുന്നില്ല: സിസിടിവി ക്യാമറയും സ്ഥാപിച്ചില്ല.

കുമരകം: ലോക ഭൂപടത്തിൽ വരെ എത്തിയ കുമരകം വിനോദ സഞ്ചാര കന്ദ്രം ഇപ്പോൾ വെറും കുപ്പത്തൊട്ടിയായി മാറുന്നു.ഏതു തരം മാലിന്യങ്ങളും വലിച്ചെറിയാൻ തക്കവിധം കുമരകം എന്ന വിനാേദസഞ്ചാര കേന്ദ്രം സജ്ജമാക്കിയിട്ട് നാളേറെയായി.

കുമരകം ആറ്റാമംഗലം പള്ളി മുതൽ രണ്ടാം കലുങ്കു വരെയുള്ള റോഡിനിരുവശവും കവണാറ്റിൻകര, ചീപ്പുങ്കൽ, പള്ളിച്ചിറ പ്രദേശങ്ങളുമാണ് മാലിന്യം തള്ളാൻ കൂടുതലായി സൗകര്യപ്രദം.

കക്കുസ് മാലിന്യം, മീൻ, മാട് തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ തുടങ്ങി പ്ലാസ്റ്റിക് വെയ്സ്റ്റുകൾ വരെ നിത്യവും തള്ളാൻ തക്കവിധമാണ് ഇവിടുത്തെ അവസ്ഥ. ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ രണ്ടാം കലുങ്കിനും മൂന്നുമൂലക്കും ഇടയിൽ മാലിന്യം നിക്ഷേപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തിരുവാർപ്പ് പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന ഈ ഭാഗത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ല. കാരണം റോഡിനിരുവശങ്ങളും വൃത്തിയാക്കിയിട്ടിരിക്കുകയാണ്. സാധാരണക്കാർ ഇവിടെ എത്തി വിശ്രമിക്കുകയും പലതരം കച്ചവടക്കാർ വ്യാപാരം നടത്തുന്നുമുണ്ട്.

എന്നാൽ രണ്ടാം കലുങ്കിന് പടിഞ്ഞാറോട്ടുള്ള റോഡിനിരുവശങ്ങളും കാടുപിടിപ്പിച്ച് മാലിന്യം നിക്ഷേപിക്കാൻ പറ്റുന്ന വിധത്തിൽ ഒരുക്കിയിട്ടിരിക്കുകയാണ്. പല തവണ റോഡിൻ്റെ അരികുകൾ വൃത്തിയാക്കുകയും സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്തിട്ടുണ്ട്.

എന്നാൽ തുടർ പരിപാലനം നടത്താത്തതാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർ കുമരകം തെരഞ്ഞെടുക്കാൻ കാരണം.

മാലിന്യങ്ങൾ തള്ളുന്ന പ്രദേശങ്ങളിൽ സിസി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇന്ന് പുലർച്ചെ കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം റാേഡരികിൽ ആരോ തള്ളിയ മാലിന്യങ്ങൾ ചിതറി കിടക്കുകയാണ്.