മലയാളികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയ കേന്ദ്രത്തിന് ഇന്ന് 22 വയസ്
ആലപ്പുഴ: മലയാളികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അക്ഷയയ്ക്ക് ഇന്ന് 22 വയസ്. ഔദ്യോഗികകേന്ദ്രമായി അക്ഷയ മാറിയെങ്കിലും വര്‍ഷങ്ങളായിട്ടും പരിഷ്കരിക്കാത്ത സേവനനിരക്കും ആധാര്‍ സേവനങ്ങള്‍ നല്കിയ തുക ഒരുവര്‍ഷത്തിലേറെയായി ലഭിക്കാത്തതുംമൂലം സംരംഭകര്‍ പ്രതിസന്ധിയിലാണ്.
ബാങ്കിങ് ഉള്‍പ്പെടെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി നൂറിലേറെ സേവനങ്ങള്‍ സംസ്ഥാനത്തെ 2600-ലേറെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്നുണ്ട്. കിടപ്പുരോഗികള്‍ക്കു വീട്ടിലെത്തിയും സേവനം നല്കുന്നു. കിടപ്പുരോഗികളുടെ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് വീട്ടുപടിക്കല്‍ സേവനം നല്‍കുന്നതിന് നേരത്തേ 150 രൂപയുണ്ടായിരുന്നു. അത് പിന്നീട് സര്‍ക്കാര്‍ 50 രൂപയായി കുറച്ചു.
2002 നവംബര്‍ 18-ന് മലപ്പുറം ജില്ലയിലാണ് അക്ഷയയുടെ തുടക്കം. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കംപ്യൂട്ടര്‍ സാക്ഷരതയായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് മറ്റുസേവനങ്ങളും അതിന്റെ ഭാഗമായി. സംസ്ഥാന ഐ.ടി. മിഷന്റെ നിയന്ത്രണത്തിലാണ് അക്ഷയയുടെ പ്രവര്‍ത്തനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടവാടക, വൈദ്യുതി നിരക്ക്, ജീവനക്കാരുടെ വേതനം എന്നിവയുമായി നോക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം കുറവായതാണു പ്രതിസന്ധിക്കുകാരണം. 2018-ലെ സേവന നിരക്കാണിപ്പോഴും. നിരക്ക് ഉയര്ത്തണമെന്നാവശ്യത്തില് അനുകൂല തീരുമാനമുണ്ടായില്ല. അനധികൃത സേവനകേന്ദ്രങ്ങളുടെ കടന്നുകയറ്റവും തിരിച്ചടിയായി.