കോണ്‍ഗ്രസ് കോഴിക്കോട് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപാരികള്‍; സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കടകള്‍ തുറന്ന് പ്രവർത്തിക്കും
കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന സംഘർഷത്തിന് പിന്നാലെ ജില്ലയില്‍ ഹർത്താല്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസിനെതിരെ വ്യാപാരികള്‍.
ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകള്‍ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലില്‍ നിന്നും കോണ്‍ഗ്രസ് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.
കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രശ്നങ്ങളുണ്ടായുിരുന്നു. കള്ളവോട്ട് സംബന്ധിച്ചായിരുന്നു പരാതി. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോണ്‍ഗ്രസും സിപിഎം പിന്തുണയുള്ള കോണ്‍ഗ്രസ് വിമതരും തമ്മില്‍ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ടർമാരുമായി.
Third Eye News Live
0