വെന്റിലേഷൻ ഭാഗത്തെ കല്ല് ഇളക്കി മാറ്റിയ ശേഷം വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ കയറി രണ്ടരലക്ഷം രൂപ മോഷ്ടിച്ചു ; പ്രതിയെ പിടികൂടി പോലീസ്
കണ്ണൂർ : ഇരിട്ടി ടൗണിലെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നും രണ്ടരലക്ഷം രൂപ കവർന്ന കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് നിന്നുമാണ് ഇരിട്ടി പൊലീസ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം കാരക്കോണം സ്വദേശി കാട്ടുവിഴ പുത്തൻ വീട്ടില്‍ ദാസൻ (61)നെയാണ് അറസ്റ്റു ചെയ്തത്. ഇരിട്ടി പുതിയ ബസ്റ്റാഡിന് സമീപത്തെ പരാഗ് വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് രണ്ടര ലക്ഷം രൂപ രണ്ടാഴ്ച്ച മുമ്ബ് കവർന്നത്.
വസ്ത്ര സ്ഥാപനത്തിന്റെ പിറകുവശത്തെ വെന്റിലേഷൻ ഭാഗത്തെ കല്ല് ഇളക്കിയാണ് ഇയാള്‍ കടയ്ക്കുള്ളില്‍ കയറിയത്. മേശ വലിപ്പില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. രാത്രി ഒമ്ബതിനും പത്തിനും ഇടയിലായിരുന്നു മോഷണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണത്തിന് ശേഷം കിലോമീറ്ററുകളോളം നടന്ന് ബസ്സില്‍ കണ്ണൂർ റെയില്‍വെസ്റ്റേഷനില്‍ എത്തി അവിടെ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കോഴിക്കോട് ഒരു കടയില്‍ മോഷണം ശ്രമം നടത്തി പരാജയപ്പെട്ടു. സാധാരണ ഇയാള്‍ ഒരിക്കല്‍ മോഷണ ശ്രമം പരാജയപ്പെട്ടാല്‍ വീണ്ടും അതേ കടയില്‍ ഇയാള്‍ മോഷണം നടത്തുമെന്ന് രീതി മനിസിലാക്കി പൊലീസ് നടത്തിയ നീക്കമാണ് ദാസനെ കുടുക്കിയത്.
ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ സറ്റേഷനുകളിലായി അമ്ബതോളം മോഷണക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂരില്‍ ചക്കരക്കല്‍, മട്ടന്നൂർ, കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനുകളിലും കോട്ടയം പാലക്കാട്, മലപ്പുറം, തിരുവന്തപുരം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും മേഷണക്കേസില്‍ പ്രതിയാണ് ഇയാള്‍. ഇരിട്ടി സിഐ എ കുട്ടികൃഷ്ണൻ, എസ്ഐ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തു.
കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസർമാരായ പ്രബീഷ്, ഷിജോയ്, സുഖേഷ്, ബിജു, ജയദേവൻ എന്നിവരും ഉണ്ടായിരുന്നു.