ഒടുവിൽ “കൈ” കൊടുത്തു, ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു ; ചേർത്ത് പിടിച്ച് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും
പാലക്കാട് : ബി ജെ പി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായ് കൂടിക്കാഴ്ച നടത്തിയ ശേഷം പാലക്കാട് ചേർന്ന് കെ പി സി സിയുടെ വാർത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.ബിജെപി വെറുപ്പ് ഉല്പാദിപ്പിക്കുന്ന ഫാക്ടറി ആണെന്നും സന്ദീപ് പറഞ്ഞു.
ഇന്നലെ രാത്രി പാലക്കാട് സന്ദീപും എ.ഐ.സി.സി. നേതാക്കളായ ദീപാദാസ് മുൻഷൻ, പി.വി.മോഹനൻ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചർച്ചയിലാണ് തീരുമാനം. ഇന്ന് പാലക്കാട് യു.ഡി.എഫ്. ഇലക്ഷൻ കമ്മിറ്റി ഓഫീസില്‍ സന്ദീപ് വാര്യർ എത്തി പ്രഖ്യാപനം നടത്തി.
ബി.ജെ.പി. നേതൃത്വവുമായി തുറന്ന പോരിനിറങ്ങിയ സന്ദീപ് വാര്യർ സി.പി.എമ്മില്‍ ചേരുമെന്ന് നേരത്തേ അഭ്യൂഹമുയർന്നിരുന്നു. സി.പി.എം. നേതാക്കള്‍ അദ്ദേഹത്തെ സ്വാഗതവും ചെയ്തതാണ്. പാലക്കാട്ടെ പാർട്ടി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളാണ് ഇടച്ചിലിന് വഴിയൊരുക്കിയത്. സമവായത്തിന് ആർ.എസ്.എസ്. നേതൃത്വവും ഇടപെട്ടിരുന്നെങ്കിലും സന്ദീപിനെ അനുനയിപ്പിക്കാനായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താൻ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാർട്ടി ഇതുവരെ പരിഹാരം കണ്ടില്ലെന്നും തന്നെ മനപ്പൂർവ്വം ഒഴിവാക്കുകയാണെന്ന് സംശയിക്കുന്നതായുംകൃഷ്ണകുമാർ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് സന്ദീപ് പറഞ്ഞിരുന്നു.