ഹൃദ്രോഗ സാധ്യത കുറയ്ക്കും; പ്രതിരോധശേഷി കൂട്ടും; വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം; അറിയാം ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍
കൊച്ചി: ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്.
വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു.
ഡ്രാഗണ്‍ ഫ്രൂട്ടില്‍ കൊളസ്‌ട്രോള്‍, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അളവ് വളരെ കുറവാണ്. അത് കൊണ്ട് ഈ പഴം പതിവായി കഴിക്കുന്നത് ഉന്മേഷം നല്‍കുന്നതിന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.
പ്രീബയോട്ടിക്സ് ഉള്ളത് കൊണ്ട് തന്നെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തും. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. ആൻ്റി ഓക്‌സിഡൻ്റുകള്‍, ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നിവ അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹം, അല്‍ഷിമേഴ്‌സ്, പാർക്കിൻസണ്‍സ് തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകള്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന്, ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.
ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ദൈനംദിന ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുക. ശരീരത്തിന്റെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്നതില്‍ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.
വിറ്റാമിൻ സി ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. ഇത് രോഗങ്ങളെ തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ദിവസവും 200 ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.
നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും കൊറോണറി ഹൃദ്രോഗവും കുറയ്ക്കുന്നതായി ലീഡ്‌സ് സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നു.
ഉയർന്ന ആൻ്റിഓക്‌സിഡൻ്റും വിറ്റാമിനുകളും അടങ്ങിയ ഡ്രാഗണ്‍ ഫ്രൂട്ട് പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാനും മുഖക്കുരു, സൂര്യാഘാതം, ചുളിവുകള്‍ എന്നിവ തടയാനും സഹായിക്കും.