play-sharp-fill
ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ ? ജീരകവെള്ളം ഇതുപോലെ ഉപയോ​ഗിച്ചുനോക്കൂ… ശരീരഭാരം കുറക്കാം

ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ ? ജീരകവെള്ളം ഇതുപോലെ ഉപയോ​ഗിച്ചുനോക്കൂ… ശരീരഭാരം കുറക്കാം

ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണോ? എന്നാൽ, ഡയറ്റ് ചെയ്തിട്ടും ഫലം കാണുന്നില്ലെങ്കിൽ അടുക്കളയിലെ ജീരകം വെച്ചൊന്ന് പരീക്ഷിച്ചാലോ.. ജീരകത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, വിറ്റാമിനുകൾ, ആന്റി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ജീരകം വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്താൻ സഹായിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ജീരക വെള്ളം ശരീരത്തിലെ “മോശം” കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിച്ചേക്കാം.

ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ഉപയോ​ഗിക്കേണ്ട വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീരകം വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്തതിന് ശേഷം ആപ്പിൾ സിഡെർ വിനെഗർ ചേർക്കുക.. ശേഷം കുടിക്കുക. ഇങ്ങനെ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും.

1 ടേബിൾസ്പൂൺ ജീരകം 1 കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കാവുന്നതാണ്.

ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീരോ അല്ലെങ്കിൽ തേൻ ചേർത്തോ കഴിക്കുക. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

1 ഗ്ലാസ് ചൂടു വെള്ളത്തിൽ 1 ടേബിൾസ്പൂൺ ജീരകം ചേർത്ത് 5-10 മിനിറ്റ് നേരം ഇട്ടുവെക്കുക. അരിച്ചെടുത്ത ശേഷം കുടിക്കാവുന്നതാണ്.