play-sharp-fill
കേളകം ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു: സാംസ്കാരിക ക്ഷേമനിധി ബോർഡിൽ നിന്നും 25000 രൂപ വീതം നൽകും

കേളകം ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു: സാംസ്കാരിക ക്ഷേമനിധി ബോർഡിൽ നിന്നും 25000 രൂപ വീതം നൽകും

 

കണ്ണൂർ: കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക്  ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമെന്ന നിലയിൽ സാംസ്കാരിക ക്ഷേമനിധി ബോർഡ് 25000 രൂപ അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് കൈമാറുന്നത്. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക.

 

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാചെലവുകൾ സാംസ്കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. രണ്ട് അഭിനേത്രികൾ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു.

 

കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ മിനിബസ് ആണ് കേളകം മലയാംപടിയിൽ വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെ അപകത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഏഴു പേരെ ചുങ്കക്കുന്ന് കമില്ലസ് ആശുപത്രിയിലും അഞ്ചുപേരെ കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group