play-sharp-fill
“ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമിച്ചു, 21 വര്‍ഷങ്ങള്‍ക്ക് മുൻപ് എനിക്കും ജോലി രാജി വയ്ക്കേണ്ടി വന്നിട്ടുണ്ട് ; ഇതൊരു വിശ്രമസമയം മാത്രം, തിരിച്ചു വരൂ, കൂടുതല്‍ ഊര്‍ജസ്വലനായി ” ; പ്രശാന്ത് നായര്‍ക്ക് പിന്തുണയുമായ് ഗായകൻ ജി.വേണുഗോപാല്‍

“ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമിച്ചു, 21 വര്‍ഷങ്ങള്‍ക്ക് മുൻപ് എനിക്കും ജോലി രാജി വയ്ക്കേണ്ടി വന്നിട്ടുണ്ട് ; ഇതൊരു വിശ്രമസമയം മാത്രം, തിരിച്ചു വരൂ, കൂടുതല്‍ ഊര്‍ജസ്വലനായി ” ; പ്രശാന്ത് നായര്‍ക്ക് പിന്തുണയുമായ് ഗായകൻ ജി.വേണുഗോപാല്‍

കൃഷിവകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പ്രശാന്ത് നായർക്ക്  പിന്തുണയുമായി ഗായകൻ ജി. വേണുഗോപാലിന്റെ പോസ്റ്റ്. പ്രശാന്തിന്‌ ലഭിച്ച സസ്പെഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്നാന്ന് വേണുഗോപാല്‍ പറഞ്ഞത്. ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് പോസ്റ്റ്.

സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചതെന്നും വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമിച്ചെന്നും വേണുഗോപാല്‍ പറയുന്നു.

സർക്കാരുദ്യോഗസ്ഥൻ പല വഴികളില്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടണമെന്ന് സർവീസ് റൂള്‍സില്‍ ഉപദേശങ്ങളൊന്നുമില്ല. നിശബ്ദതയും കണ്ണീരും അല്ലാതെ. 21 വർഷങ്ങള്‍ക്കു മുൻപ് സമാനമായ സാഹചര്യങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ടെന്നും ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തില്‍ നിന്ന് തനിക്കു ജോലി രാജി വയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും ഗായകൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശാന്ത് തന്റെ കുടുംബാഗത്തെപ്പോലെയാണെന്നും ഇതൊരു വിശ്രമസമയം മാത്രമായി കണ്ട് കൂടുതല്‍ ഊർജസ്വലനായി വൈകാതെ മടങ്ങിവരണമെന്നും വേണുഗോപാല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐഎഎസ് ജോലിയില്‍ കയറിയ സമയം. പ്രശാന്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി. ഞങ്ങളുടെ സായാഹ്നങ്ങള്‍ക്കു ദൈർഘ്യം പോരാതെയായി. ഒരു അബ്സർഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങള്‍ ഒരുമിക്കുന്ന വേളകളില്‍ എല്ലാം.

പ്രശാന്ത് വഹിച്ച പദവികള്‍, ഇരുന്ന തസ്തികകള്‍, ഇവയ്ക്കെല്ലാം അയാള്‍ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളില്‍, അധികാര സിംഹാസനങ്ങളില്‍ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാള്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ഉണ്ട്. സന്ദേശങ്ങളുണ്ട്. “Bro” ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറില്‍ ഒരു ” പ്രശാന്ത് സിഗ്‌നേച്ചർ ” തന്നെയുണ്ട്.

അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമിച്ചു.

വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഒവി വിജയൻ്റെ വാക്കുകള്‍ കടമെടുത്താല്‍ “കരിമ്ബനപ്പറ്റകളില്‍ കാറ്റ് പിടിക്കും പോലെ” പ്രശാന്ത് ചിലപ്പോള്‍ ചിലതില്‍ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാർട്മെന്റിലെ തന്നെ അനീതികള്‍ക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്‌. സർക്കാരുദ്യോഗസ്ഥൻ പല വഴികളില്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടണമെന്ന് സർവീസ് റൂള്‍സില്‍ ഉപദേശങ്ങളൊന്നുമില്ല. നിശബ്ദതയും കണ്ണീരും അല്ലാതെ!

” never depilate a lion in his own den “. അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയില്‍ ചെന്ന് കയറി കേശ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ചു . when in a crisis, sometimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നതു. 21 വര്ഷങ്ങള്ക്കു മുൻപ് സമാനമായ സാഹചര്യങ്ങളില്‍ ഒരു സെൻട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്ന് രാജി വയ്ക്കേണ്ടി വന്നപ്പോള്‍ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്.

“nothing vast enters the life of mortals without a curse” എന്നാണു സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to somebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേർ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയർത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതല്‍ ഊർജസ്വലനായി. and to his detractors, here’s Neruda ” you can cut all the flowers, but you cant stop the spring from coming ”