കുമരകം ബോട്ടുജെട്ടി റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന വൻകുഴികൾ: കുഴികളിലെ മണ്ണൊലിച്ച് തോട്ടിലേക്ക് വീഴുന്നു
കുമരകം : കുമരകം ബോട്ട് ജെട്ടിയോടു ചേർന്നുള്ള റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ബോട്ടുജെട്ടിയും ജെട്ടി റോഡും അപകടാവസ്ഥയിലായി.
റോഡിൻ്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചു പോയാണ് വൻ കുഴികൾ രൂപപ്പെടുന്നത്. ജെട്ടി തോട്ടിലേക്കാണ് മണ്ണ് ഒഴുകി പോകുന്നത്.
ആദ്യം രൂപപ്പെട്ട കുഴിയിൽ മരക്കമ്പുകൾ നാട്ടി അപകട സൂചന നൽകിയിട്ടുണ്ട്. എന്നാൽ പിന്നീട് രൂപപ്പെട്ട വലിയ കുഴിയിൽ അപകടാവസ്ഥ സൂചനകളൊന്നുമില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോട്ടുയാത്രക്കാർ ബോട്ടിൽ കയറാനും ഇറങ്ങാനും ഉപയോഗിക്കുന്ന സ്ഥലത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
എത്രയും വേഗം മണ്ണൊലിപ്പ് തടഞ്ഞ് കുഴികൾ നികത്തി റോഡ് സുരക്ഷിതമാക്കണമെന്നാണ് ബോട്ടു യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
Third Eye News Live
0