രാവിലെ ബാങ്കിൽ പോയി പണയം വെച്ചിരുന്ന സ്വർണവള തിരിച്ചെടുത്ത് വീട്ടിൽ സൂക്ഷിച്ചു, വൈകിട്ട് നോക്കിയപ്പോൾ കാണാനില്ല ; ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസില്‍ രണ്ടുപേർ പിടിയില്‍
കോഴിക്കോട് : ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവള മോഷ്ടിച്ച കേസില്‍ രണ്ടുപേർ പിടിയില്‍.
മീഞ്ചന്ത വട്ടക്കിണർ ഒ.ബി റോഡില്‍ താമസിക്കുന്ന വയോധികയുടെ വള മോഷ്ടിച്ച കേസില്‍ അരക്കിണർ മനലൊടി വയല്‍ അമീഷ് അലി (19), നോർത്ത് ബേപ്പൂർ കയറ്റിച്ചിറ പറമ്ബ് ബി.വി നിവാസില്‍ അബൂബക്കർ സിദ്ദീഖ് (20) എന്നിവരാണ് പന്നിയങ്കര പൊലീസിന്റെ പിടിയിലായത്.
കേരള ബാങ്കില്‍ പണയം വെച്ചിരുന്ന സ്വർണവള കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയോധിക തിരിച്ചെടുത്തിരുന്നത്. അന്ന് വൈകീട്ടുതന്നെ വള മോഷണം പോയതോടെ പിറ്റേദിവസം രാവിലെ അവർ പന്നിയങ്കര പൊലീസില്‍ പരാതി നല്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും ഇല്ലാതിരുന്ന കേസില്‍ പന്നിയങ്കര ഇൻസ്പെക്ടർ പി.ജി. രാംജിത്, സബ് ഇൻസ്പെക്ടർ എം. ബിജു, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ കെ.സി. വിജേഷ്, ഷിനില്‍ ജിത്ത്, ബിനോയ് വിശ്വം, അനൂജ് സിവില്‍ പൊലീസ് ഓഫിസർ ടി.പി. ദിലീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.