മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പുസംഘം വിളിച്ചത് പോലീസ് സ്റ്റേഷനിലേക്ക്: ഫോണിലെ ക്യാമറ ഓൺ ചെയ്തപ്പോൾ പോലീസ് യൂണിഫോം കണ്ടു ഞെട്ടി തട്ടിപ്പുകാർ
തൃശൂർ: ഓൺലൈൻ തട്ടിപ്പുസംഘത്തിലെ മണ്ടൻമാർ പോലിസ് സ്റ്റേഷനിലേക്ക് വിളിച്ച് കുടുങ്ങി.
മുംബൈ പോലീസിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാനുളള ശ്രമമാണ് തൃശ്ശൂർ സിറ്റി പോലീസ് പൊളിച്ചടുക്കിയത്. പോലീസ് യൂണിഫോമിലായിരുന്നു
സംഘത്തിലെയാൾ വീഡിയോ കോൾ ചെയ്തത്. ഫോണിലെ ക്യാമറ ഓൺ ചെയ്യാത്തതിനാൽ വിളിച്ചത് തൃശൂർ പോലീസ് സൈബർ സെല്ലിലേക്കാണെന്ന് ഇയാൾക്ക് മനസിലായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവിൽ ക്യാമറ ഓണാക്കി പോലീസുകാരെ കണ്ടതോടെയാണ് അപകടം മനസിലായത്. കടുവയെ പിടിച്ച കിടുവ, യേ കാം ചോടുദോ ബായ് എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ട്രോൾ രൂപത്തിൽ തൃശ്ശൂർ സിറ്റി പോലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടനെ 1930ൽ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചാണ് പോലീസ് വീഡിയോ അവസാനിപ്പിക്കുന്നത്.
വെർച്ചൽ അറസ്റ്റ് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനാണ് അമളി പറ്റിയത്.