ക്ഷീണവും മൂഡ്സ്വിങ്ങ്സും ഉണ്ടോ ? വരണ്ട ചർമ്മവും നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? കാത്സ്യം കുറഞ്ഞതാകാം കാരണം; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ് കാത്സ്യം. ശരീരത്തിൽ കാത്സ്യം കുറയുമ്പോൾ അതുമൂലം പേശിവലിവും കൈ-കാല്‍ മരവിപ്പും ഉണ്ടാകാം. എല്ല് തേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് സാധ്യത കൂടാനും ഇത് കാരണമാകും.
ദന്തക്ഷയം, പല്ലുകള്‍ പെട്ടെന്ന് കേടാവുക, പല്ലുകള്‍ പെട്ടെന്ന് പൊട്ടി പോവുക, പല്ലിന്‍റെ ഇനാമലിന് ഉണ്ടാകുന്ന മറ്റ് പ്രശ്നങ്ങള്‍, ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയൊക്കെ കാത്സ്യം കുറവിന്‍റെ സൂചനകളാകാം.
ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമായും അമിത ക്ഷീണം ഉണ്ടാകാം. കാത്സ്യത്തിന്‍റെ കുറവ് മൂലം ചിലരില്‍ ഓര്‍മ്മക്കുറവ്, വിഷാദം, മൂഡ് മാറ്റം, മറ്റ് മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയും കണ്ടുവരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഖങ്ങളുടെ ആരോഗ്യത്തിനും വേണ്ട ധാതുവാണ് കാത്സ്യം. പെട്ടെന്ന് പൊട്ടുന്നതുമായ നഖങ്ങൾ പലപ്പോഴും കാത്സ്യത്തിന്‍റെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണമാകാം. അതുപോലെ വരണ്ട ചർമ്മം, പരുക്കൻ തലമുടി, ചർമ്മത്തിലെ ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കാത്സ്യം കുറവ് മൂലം ഉണ്ടാകാം.
കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം:
പാല്‍, ചീസ്, യോഗര്‍ട്ട്, ഇലക്കറികള്‍, മുട്ട, ബദാം, സോയാ മില്‍ക്ക്, എള്ള്, ചിയ വിത്തുകള്‍, ബീന്‍സ്, മത്സ്യം തുടങ്ങിയവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.