video
play-sharp-fill
വാടകയ്ക്ക്മേൽ ഏർപ്പെടുത്തിയ 18% ജി എസ് ടി പിൻവലിക്കുക ; നവംബർ 12 ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി നാഗമ്പടം ജി.എസ്.ടി ഓഫീസിനു മുൻപിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കോട്ടയം : വാടകയ്ക്ക്മേൽ ഏർപ്പെടുത്തിയ 18% ജി എസ് ടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്  നാഗമ്പടം ജി.എസ്.ടി ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി.

നവംബർ 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗമ്പടം ജി എസ് ടി ഓഫീസിനു മുൻപിൽ നടക്കുന്ന പ്രതിഷേധ ധർണ്ണയും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

കെട്ടിട ഉടമ ജി. എസ്. ടി. അടച്ചില്ലെങ്കിൽ ആ നികുതി രജിസ്ട്രേഷൻ ഉള്ള വ്യാപാരി അടക്കണമെന്ന തീരുമാനം പിൻവലിക്കുക, ഹോട്ടലുകൾക്കുള്ള ജി. എസ്. ടി. 1% ആയി കുറക്കുക, പാചക വാതക വിലവർദ്ധനവ് പിൻവലിക്കുക,അവശ്യസാധന വിലവർദ്ധനവ് പിൻവലിക്കുക, ചെറുകിട ഹോട്ടൽ/റസ്റ്റോറൻ്റ്/ബേക്കറി മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group