play-sharp-fill
യുകെയിൽ ജോലി വാ​ഗ്ദാനം ചെയ്ത് ഡോക്ടർമാരിൽ നിന്ന് വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ; തട്ടിപ്പിനിരയായ വനിത ഡോക്ടറുടെ പരാതിയിൽ പ്രതിയെ പോലീസ് കുടുക്കിയത് തന്ത്രപൂർവം

യുകെയിൽ ജോലി വാ​ഗ്ദാനം ചെയ്ത് ഡോക്ടർമാരിൽ നിന്ന് വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ; തട്ടിപ്പിനിരയായ വനിത ഡോക്ടറുടെ പരാതിയിൽ പ്രതിയെ പോലീസ് കുടുക്കിയത് തന്ത്രപൂർവം

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ഡോക്ടർമാരിൽ നിന്നും മറ്റുമായി വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കോട്ടയം ഈരാറ്റുപേട്ട മരങ്ങാട്ട് വീട്ടിൽ ജോയൽ ജോണിനെയാണ് (42) ആണ് ചേവായൂർ ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

യുകെയിൽ ജോലി വാ​ഗ്ദാനം ചെയ്ത് കബളിപ്പിച്ചാണ് ഇയാൾ ലക്ഷങ്ങൾ കൈക്കലാക്കിയത്. യുകെയിൽ ജോലിയുള്ള ഭാര്യയുടെ രേഖകൾ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പു നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ചേളന്നൂർ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. ഡോക്ടറുടെ യുകെയിലുള്ള ബന്ധു മുഖേനയാണ് ഏതാനും മാസം മുമ്പ് പ്രതിയെ പരിചയപ്പെട്ടത്.

യുകെയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് 11 ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്നു തവണയായി 6 ലക്ഷം രൂപ കക്കോടിയിലെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. ജോലി ലഭിക്കാത്തതിനെ തുടർ‌ന്നു പണം തിരിച്ചു ചോദിച്ചപ്പോൾ കൂടുതൽ തുക ആവശ്യപ്പെട്ടു. അതോടെയാണു പരാതി നൽകിയത്. പ്രതിയെ തന്ത്രപൂർവം കോഴിക്കോട് എത്തിച്ച് ഇന്നലെ വെള്ളിമാടുകുന്നിൽ നിന്നും പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പിനിരയായ 2 പേർ എറണാകുളത്തു പരാതി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലടക്കം പരാതിയുണ്ടെന്നു പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ ശരത്ബാബു, എഎസ്ഐ സജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

യുകെയിലുള്ള ശ്രീലങ്കൻ സുഹൃത്തിന്റെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് പലരിൽ നിന്നും പണം വാങ്ങിയത്. ഭാര്യയുടെ യുകെയിലെ രേഖകൾ ഉപയോഗിച്ചു വാട്സാപ് വഴിയാണ് ആളുകളെ വലയിലാക്കിയത്. പോലീസിന്റെ നിർദേശത്തെ തുടർന്ന് ജോലിക്കായി ആവശ്യപ്പെട്ട തുക നൽകാമെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്നു പണം വാങ്ങാൻ ഇന്നലെ വൈകിട്ട് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.