play-sharp-fill
ബൈക്കിൽ വ്യാജ നമ്പർ ഘടിപ്പിച്ച്  വീടുകളിലെത്തി സി.സി ടി.വി ക്യാമറ തകർത്തു മോഷണം: ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി

ബൈക്കിൽ വ്യാജ നമ്പർ ഘടിപ്പിച്ച്  വീടുകളിലെത്തി സി.സി ടി.വി ക്യാമറ തകർത്തു മോഷണം: ഒളിവിൽ പോയ യുവാവിനെ പോലീസ് പിടികൂടി

 

മാവേലിക്കര: വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന ഭരണിക്കാവ് സ്വദേശി അരുൺ സോമൻ (36) പിടിയിൽ. മാവേലിക്കര വാത്തികുളം സ്വദേശി കുഞ്ഞുമോൻ്റെ ബൈക്ക് മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

കുറത്തികാട് വാത്തികുളം സ്വദേശിയുടെ വീട് കുത്തിത്തുറന്ന് സ്വർണവള, ലാപ്ടോപ്, വാച്ചുകൾ തുടങ്ങിയവയും ഇതേ പ്രദേശത്തെ രണ്ട് വീടുകളിലെ സി.സി ടി.വി ക്യാമറ, ഡി.വി.ആർ, മറ്റു സാധനങ്ങൾ എന്നിവ മോഷ്ടിച്ച കേസുകളും നിലവിലുണ്ട്. പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂരിലെ വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു. പ്രതിയുടെ വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

 

രാത്രിയിൽ മോഷണ ബൈക്കിൽ വ്യാജ നമ്പർ പതിച്ച് വീടുകളിലെത്തി സി.സി ടി.വി ക്യാമറകൾ തകർത്ത ശേഷം ഡി.വി.ആർ എടുത്തുകൊണ്ടുപോകുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.  എറണാകുളം നോർത്ത്, കീഴ്വായ്പൂര്, കായംകുളം, മാവേലിക്കര, കുറത്തികാട്, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ പത്തോളം മോഷണക്കേസുകളിലെ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിൻ്റെ നേതൃത്വത്തിൽ കുറത്തികാട് ഇൻസ്പെക്ടർ പി.കെ.മോഹിത്, എ.എസ്.ഐമാരായ രാജേഷ് ആർ.നായർ, രജീന്ദ്രദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ല, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്ക്‌കർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.