കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിൽ വിരോധം ; യുവാവിനേയും കുടുംബത്തേയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ
കണ്ണൂർ : കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിന്‍റെ വിരോധത്തില്‍ യുവാവിനെയും കുടുംബത്തെയും താവക്കര ഐ.ഒ.സിക്ക് സമീപം കാറില്‍ തട്ടിെക്കാണ്ടുപോകാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റില്‍.
കാസർകോട് വിദ്യാനഗർ സ്വദേശികളായ ടി.എ. സമീർ (34), എം. അബ്ദുല്ല (41), കുമ്ബള സ്വദേശി എം.കെ. സെയ്ദലി (30) എന്നിവരെയാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ട് ഏഴിനാണ് കാസർകോട് വിദ്യാനഗർ സ്വദേശി പി. മുഹമ്മദ് ഷാബിറിനെയും ഭാര്യയെയും മൂന്ന് വയസ്സുകാരൻ മകനെയും താവക്കരയിലെ താമസ സ്ഥലത്ത് നിന്നും മർദിച്ച് ബലമായി കാറില്‍ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോള്‍ സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.ഐമാരായ സവ്യസാചി, ഷമീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.