play-sharp-fill
ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോളെ നിർദ്ദേശിച്ച സിപിഎം ജില്ലാ കമ്മിറ്റിയെ എതിർത്ത് ഡോ. പി സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്; ചരടുവലിച്ചത് മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവും; പക്ഷേ നീലപ്പെട്ടി വിവാദത്തോടെ എല്ലാം അസ്ഥാനത്ത്; മറനീക്കി പാർട്ടി ഭിന്നത പുറത്ത്

ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോളെ നിർദ്ദേശിച്ച സിപിഎം ജില്ലാ കമ്മിറ്റിയെ എതിർത്ത് ഡോ. പി സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്; ചരടുവലിച്ചത് മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവും; പക്ഷേ നീലപ്പെട്ടി വിവാദത്തോടെ എല്ലാം അസ്ഥാനത്ത്; മറനീക്കി പാർട്ടി ഭിന്നത പുറത്ത്

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോളെ നിർദ്ദേശിച്ച സിപിഎം ജില്ലാ കമ്മിറ്റിയെ മറികടന്ന് പൊടുന്നനെ കോണ്‍ഗ്രസുകാരനായ ഡോ. പി സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്.

മന്ത്രി എം ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവുമാണ് ഇതിനായി ചരടുവലിച്ചത്. ഇത് അന്നു തന്നെ പാർട്ടിയില്‍ അതൃപ്തി ഉയർത്തിയിരുന്നു. എന്നാല്‍, ചിറ്റൂരില്‍ കോണ്‍ഗ്രസ് വിമതരെ സിപിഎമ്മിലേക്ക് കൊണ്ടുവന്ന മാതൃകയില്‍ സരിനെ നിർത്തി പാലക്കാട് നേട്ടം കൊയ്യാമെന്നാണ് നേതാക്കള്‍ ജില്ലാ കമ്മിറ്റിയെ ധരിപ്പിച്ചത്.

അന്നു തന്നെ സംസ്ഥാന സമിതിയംഗം എൻ. എൻ കൃഷ്ണദാസ് ഇതിനെ എതിർത്തിരുന്നു. മറ്റ് ചിലർ മിണ്ടാതിരുന്നു. പ്രചാരണം മുറുകി വിജയത്തിലെത്തിയില്ലെങ്കിലും കൂടുതല്‍ വോട്ട് നേടാമെന്നാണ് രാജേഷ് വാദിച്ചത്. അത് പക്ഷേ അണികള്‍ക്ക് ദഹിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവർ പതിയെ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നു. താൻ ജയിക്കാത്ത മണ്ഡലത്തില്‍ സരിൻ ജയിക്കുന്നതെങ്ങനെ എന്നാണ് കൃഷ്ണദാസും കൂട്ടരും ചോദിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് 5000 വോട്ട് കിട്ടുമെന്നാണ് സരിൻ വാദിച്ചത്. ഇത് പക്ഷേ നീലപ്പെട്ടി വിവാദത്തോടെ അസ്ഥാനത്തായി.

കോണ്‍ഗ്രസിനെ വെറുതെ ഒരുമിപ്പിച്ചതാണ് ഫലത്തില്‍ ഇതിലൂടെ സംഭവിച്ചത്. ബിജെപി നേതാക്കള്‍ ഇത് ഏറ്റു പിടിച്ചതോടെ സിപിഎം – ബിജെപി ഡീല്‍ എന്ന ആരോപണത്തിനും ഇത് വഴിവെച്ചു. അതാണിപ്പോള്‍ കൃഷ്ണദാസ് പൊട്ടിത്തെറിക്കാൻ കാരണം.

‘ അയാള്‍ ‘ എന്ന് കൃഷ്ണദാസിനെ പരസ്യമായി വിളിക്കാൻ വരെ സുരേഷ് ബാബു തയ്യാറായി. ‘ സഖാവ് ‘ എന്നേ പാർട്ടിക്കാർ പരസ്പരം വിളിക്കാവൂ എന്ന ചട്ടം മറികടന്നാണിത്. ഏതായാലും പെട്ടി വിവാദത്തില്‍ സരിൻ കൃഷ്ണദാസ് പക്ഷത്ത് നിലയുറപ്പിച്ചതും സരിനെ ജില്ലാ സെക്രട്ടറി തള്ളിപ്പറഞ്ഞതും ഫലം വരുന്നതിന് മുമ്പേ സരിൻ വിഷയത്തിലെ സിപിഎം അന്ത:സംഘർഷം വെളിച്ചത്തായിരിക്കയാണ്.

23 ന് ഫലം പുറത്ത് വരുന്നതോടെ ഇത് പാർട്ടിയില്‍ ചിലർക്കെതിരെ അച്ചടക്ക നടപടി വരെ എത്തുന്ന സ്ഥിതിയാണ്. അതേസമയം, രണ്ടാം സ്ഥാനത്തെത്താനായാല്‍ അത് പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് രാജേഷ് പക്ഷം. ഏതായാലും സരിൻ പാലക്കാട്ടെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയെന്നു തന്നെയാണ് ഇരു പക്ഷത്തിൻ്റെയും വിലയിരുത്തല്‍.