play-sharp-fill
ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്ന് പിൻവാങ്ങിയതിൽ വിഷമം ; പിന്നാലെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്ന് പിൻവാങ്ങിയതിൽ വിഷമം ; പിന്നാലെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്

സ്വന്തം ലേഖകൻ

കൊച്ചി: തന്റെ ആണ്‍സുഹൃത്ത് ബന്ധത്തില്‍ നിന്നും പിൻവാങ്ങിയതിന്റെ വിഷമത്തില്‍ യുവാവ് പോലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ ശുചിമുറിയില്‍ വെച്ചാണ് കോഴിക്കോട് സ്വദേശിയായ അഭിനന്ദ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ബെല്‍റ്റ് കഴുത്തില്‍ കുരുക്കിയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ഉടനെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പള്ളുരുത്തി സ്വദേശിയായ യുവാവുമായി കോഴിക്കോട് സ്വദേശിയായ യുവാവ് ഒന്നരവര്‍ഷമായി റിലേഷൻഷിപ്പിലായിരുന്നു . പക്ഷെ, അടുത്തിടെ പള്ളുരുത്തി സ്വദേശിയായ യുവാവ് ബന്ധത്തില്‍ നിന്ന് പിൻവാങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവാവ് ശുചിമുറിയില്‍ പോയി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.